രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
ബെംഗളൂരു: ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയുടെ കൊലപാതകക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയില്‍ ആണ് ദര്‍ശന്‍. ദര്‍ശന്റെ രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാന്‍ കോടതിയില്‍ അഭിഭാഷകര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നല്‍കിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഉത്തരവിറക്കിയത്.
രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. കൂട്ടുപ്രതികളായ മൂന്നുപേര്‍ പൊലിസില്‍ കീഴടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ദര്‍ശനന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപാതകം നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവര്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."