HOME
DETAILS

അക്ഷരങ്ങളില്‍ ആര്‍ദ്രത പെയ്യിച്ച എം.ടി 

  
Web Desk
December 25, 2024 | 4:59 PM

mt vasudevan nair special story

 

അക്ഷരങ്ങളില്‍ മായാ ജാലം തീര്‍ത്ത മലയാളത്തിന്റെ അക്ഷര സുകൃതം. വായിക്കുന്നവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിലോളം ചെന്നിറങ്ങുന്ന വാക്കുകള്‍. എംടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ മലയാളിക്കായി തീര്‍ത്തത് സ്‌നേഹാക്ഷരങ്ങളായിരുന്നു. ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ചേക്കേറിയ സ്‌നേഹക്ഷരങ്ങള്‍. ആര്‍ദ്രമായ പ്രണയങ്ങളും തീവ്രമായ നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും നിര്‍വൃതികളും എംടി മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി. മലയാളിക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലൂടെ ആ കഥകള്‍ ഒഴുകി. എന്നാല്‍ ആ വാക്കുകളിലെ മാസ്മരികത ആ സാഹചര്യങ്ങളെ മലയാളം നെഞ്ചേറ്റി. നാലുകെട്ട്, മഞ്ഞ്, പാതിരാവും പകല്‍ വെളിച്ചവും, അസുരവിത്ത്, രണ്ടാമൂഴം, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മക്ക്....നാം ഹൃദയത്തില്‍ ചേര്‍ത്തുവെച്ചതാണ് ഓരോ കൃതികളും.

ഹൃദയം കടലാസാക്കി ജീവരക്തത്തില്‍ എം.ടിയുടെ കാമുകനെഴുതിയ കത്ത് വായിച്ച് മലയാളം വല്ലാതെ വിങ്ങി. ആ വരികളില്‍ അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല മലയാളികള്‍ കണ്ടത്. അയാളെഴുതിയ ഓരോ വാക്കിലും, വരിയിലും അയാളുടെ ഹൃദയമുണ്ടായിരുന്നു. ശൂന്യമായ താളില്‍പ്പോലും ശരീരവും ആത്മാവുമുണ്ടായിരുന്നു.


എം.ടി മലയാളികള്‍ക്കു സമ്മാനിച്ച ഓരോ സൃഷ്ടിയും ഇങ്ങനെയായിരുന്നു. അത്രമേല്‍ വൈകാരികവും, ആത്മാര്‍ത്ഥവും, അവിസ്മരണീയവും. വൃശ്ചിക രാവിലെ തണുത്തുറഞ്ഞ കാറ്റു പോലെ പാതിരാവില്‍ ഒഴുകിയെത്തുന്ന പൂമണം പോലെ....ഇടവത്തില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ പോലെ മലയാളിയുടെ ഗൃഹാതുരതയായ എം.ടി കഥകള്‍.

അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയായാലും രണ്ടാമൂഴത്തിലെ ഭീമനായാലും മഞ്ഞിലെ വിമലയായാലും കാലത്തിലെ സേതുവായാലും നാലുകെട്ടിലെ അപ്പുണ്ണിയായാലും എം.ടിയുടെ കഥാപാത്രങ്ങള്‍ ഒരു പുസ്തകത്തിന്റെ താളുകളില്‍ മാത്രം ജീവിക്കുന്നവരല്ല, അവര്‍ കരയുന്നതും ചിരിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം വായനക്കാരുടെ മനസ്സുകളിലാണ്. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് അവര്‍ സഞ്ചരിക്കുന്നു.

ഒരു കഥ എഴുതിയപ്പോഴേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. അത് നിന്റെ ഓര്‍മക്ക് ആണ്. എം.ടി ഒരിക്കല്‍ പറഞ്ഞു. എന്നും ചേര്‍ത്തു പിടിച്ചു കൊണ്ടു നടന്ന അതൃപ്പ കളിപ്പാട്ടം റബ്ബര്‍ മൂങ്ങയെ സഹോദരന് നല്‍കി ആ പെണ്‍കുട്ടി പടിയിറങ്ങിപ്പോയപ്പോ കോലായയില്‍ തൂണും ചാരി നിന്ന കൗമാരക്കാരനായ വാസു മാത്രമല്ല നാമെല്ലാം തേങ്ങിയതാണ്. തനിക്ക് അജ്ഞാതമായ ഭാഷ സംസാരിക്കുന്ന വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടിയെ അദ്ദേഹം വരച്ചു വെച്ചപ്പോള്‍ നമുക്കും വല്ലാത്തൊരിഷ്ടം തോന്നി എംടിയുടെ ആ സിംഹള സഹോദരിയോട്.

നാം കേട്ടു പരിചയിച്ച കഥകളെ എത്രമനോഹരമായാണ് എം.ടി മറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നാം അറിഞ്ഞിരുന്ന ഭീമനും യുധിഷ്ഠിരനും രണ്ടാമൂഴത്തില്‍ മറ്റൊരു മുഖമാണ്. തീര്‍ത്തും വ്യത്യസ്തമായ മുഖം. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനേയും നമുക്ക് പ്രിയപ്പെട്ടവനാക്കി എംടി.

'ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങള്‍ ഇതിനു സമീപം എത്തിയിരിക്കുന്നു. യുഗങ്ങള്‍ക്കുമുമ്പേ നിങ്ങള്‍ക്കു വേണ്ടി രേഖപ്പെടുത്തിയ നിമിഷം...' ആരെങ്കിലുമൊക്കെ അവിടെവരെ എത്തി ചേരുന്നുണ്ടോ ആവോ.. എത്തിയാലും 'അവിടെ പഴയ പേരുകള്‍ മാഞ്ഞു പോവുന്നു, പുതിയവ പെരുകുന്നു' (മഞ്ഞ്)

എഴുത്തിന്റെ കുളിര്‍ മഞ്ഞുപെയ്യുന്ന താഴ്‌വാരങ്ങളില്‍ ആരൊക്കെ വന്നു പോയാലും ആരുടെയൊക്കെ പേരുകള്‍ കൊത്തിവെക്കപ്പെട്ടാലും...മലയാളത്തിന്റെയുള്ളില്‍ എംടി തീര്‍ത്ത മാസ്മരികത എന്നുമുണ്ടാവും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago