സിറിയയിലേക്ക് വീണ്ടും ഖത്തറിന്റെ മാനുഷിക സഹായം; എത്തിയത് രണ്ടാം ഘട്ടം
ദോഹ: ഒരുഭാഗത്ത് ഇസ്‌റാഈല്‍ ആക്രമണവും മറുഭാഗത്ത് ആഭ്യന്തര, രാഷ്ട്രീയ പ്രശ്‌നങ്ങളും നേരിടുന്ന സിറിയന്‍ ജനതയ്ക്ക് മാനുഷിക സഹായം എത്തിച്ച് ഖത്തര്‍. സിറിയന്‍ ജനതയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ ചാരിറ്റി (QC) സിറിയയിലേക്ക് രണ്ടാമത്തെ മാനുഷിക വാഹനവ്യൂഹം അയച്ചതായും ഭക്ഷണം, അവശ്യവസ്തുക്കള്‍, വ്യക്തിഗത ശുചിത്വ വസ്തുക്കള്‍, മരുന്നുകളപം മെഡിക്കല്‍ ഉപകരണങ്ങളും എന്നിവയാണ് എത്തിച്ചതെന്നും ഖത്തര്‍ അറിയിച്ചു. ധാന്യങ്ങള്‍, അവശ്യസാധനങ്ങളുള്ള ഭക്ഷണപ്പൊതികള്‍, കുട്ടികള്‍ക്കുള്ള ശൈത്യകാല വസ്ത്രങ്ങള്‍, ഷൂകള്‍, വ്യക്തിഗത ശുചിത്വ കിറ്റുകള്‍, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു. അലപ്പോ, ഹമ, ഇദ്‌ലിബ്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവ വിതരണം ചെയ്യുക.
ദുരിതാശ്വാസ സാമഗ്രികള്‍ വഹിക്കുന്ന 24 ട്രക്കുകളാണ് സിറിയയിലെത്തിയത്. സിറിയ റെസ്‌പോണ്‍സ് ടീം അംഗം എന്‍ജിനീയര്‍ യൂസഫ് ബിന്‍ അഹമ്മദ് അല്‍ ഹമ്മദിയുടെ സാന്നിധ്യത്തില്‍ തുര്‍ക്കിസിറിയന്‍ അതിര്‍ത്തിയില്‍ നിന്നാണ് രണ്ടാമത്തെ വാഹനവ്യൂഹം പുറപ്പെട്ടത്. ഖത്തര്‍ ചാരിറ്റിയുടെ 'റിവൈവിംഗ് ഹോപ്പ്' കാമ്പയിന്റെ ഭാഗമാണ് വാഹനവ്യൂഹം. ദുരിതബാധിതരായ സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസകരമായ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അവരുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ഈ ശ്രമം ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ അറിയിച്ചു.
കഠിനമായ ശൈത്യകാലവും ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങളും നേരിടാന്‍ ജനങ്ങളെ സഹായിക്കുന്നതിന് ഈ വസ്തുക്കള്‍ക്ക് കഴിയുമെന്ന് അല്‍ ഹമ്മദി പ്രത്യാശ പ്രകടിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 40 ട്രക്കുകള്‍ വഴി ഖത്തര്‍ മാനുഷിക സഹായം എത്തിച്ചിരുന്നു. യുഎന്‍ കണക്കുകള്‍ പ്രകാരം സിറിയയിലെ 16 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധവും ആഭ്യന്തരയുദ്ധവുംമൂലം കഷ്ടപ്പെടുന്നത്.
നേരത്തെ സിറിയയിലെ മുന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെതിരേ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ അടച്ചിട്ട എംബസി 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തര്‍ തുറന്നിരുന്നു. ദമസ്‌കസിലെ വി.ഐ.പി ഏരിയയില്‍പ്പെട്ട അബു റുമ്മനെ പ്രദേശത്തെ കെട്ടിടത്തില്‍ ആണ് എംബസി പ്രവര്‍ത്തിക്കുന്നത്.
ഡിസംബര്‍ 8 ന് മുന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഭരണകൂടം വീണതോടെയാണ് ഖത്തറിന്റെ നടപടി. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സിറിയയില്‍ പുതിയ നേതൃത്വത്തെ കാണാന്‍ പ്രാദേശിക, പാശ്ചാത്യ പ്രതിനിധികള്‍ സിറിയ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് എംബസി വീണ്ടും തുറക്കുന്നത്.
സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2011 ലാണ് ഖത്തര്‍ എംബസി അടച്ചത്. അസദ് വീണതോടെ നയതന്ത്ര ദൗത്യം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഖത്തര്‍ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ദമസ്‌കസ് സന്ദര്‍ശിച്ചിരുന്നു.
സിറിയയിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തുകയും സുരക്ഷ, സമാധാനം, വികസനം, സമൃദ്ധി എന്നിവയ്ക്കായി സിറിയന്‍ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
അസദിന്റെ പതനത്തിനു പിന്നാലെ തുര്‍ക്കിക്ക് ശേഷം സിറിയന്‍ തലസ്ഥാനത്ത് ഔദ്യോഗികമായി നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍.
സിറിയയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുമെന്നും രാജ്യത്തിന്റെ വീണ്ടെടുക്കലിനും സ്ഥിരതയ്ക്കും സംഭാവന നല്‍കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.
Qatar's humanitarian aid reaches Syria again
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."