ഭവനരഹിതരെ കണ്ടെത്തി ഭവന നിര്‍മാണത്തിന് നടപടിയെടുക്കണം: എം.ബി രാജേഷ് എം.പി
പാലക്കാട്: പൂതൂര്‍ പഞ്ചായത്തിലെ ഭവന രഹിതരെ കണ്ടെത്തി സന്‍സദ് ആദര്‍ശ് ഗ്രാമ യോജന കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ഭവന നിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്ന് എം.ബി രാജേഷ് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല കലക്‌ട്രേറ്റില്‍ ചേര്‍ന്ന പൂതൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതത് വകുപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സമന്വയിപ്പിച്ച് ഭവനം, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സാഗി(സന്‍സദ് ആദര്‍ശ് ഗ്രാമ യോജന) പദ്ധതിയിലൂടെ പുതൂര്‍ ഗ്രാമത്തിന് സമയബന്ധിതമായി ലഭ്യമാക്കാന്‍ എം.പി.പറഞ്ഞു.
പുതൂര്‍ പഞ്ചായത്തിലെ ജലസേചനത്തിന് അനുയോജ്യമായ കുളങ്ങള്‍, നിലവിലുള്ള കുളങ്ങളുടെ നവീകരണം, ചെക്ക്ഡാമുകള്‍ എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തി ബന്ധപ്പെട്ട ബ്ലോക്ക് അധികൃതര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് എം.പി.
മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയുമായി ബന്ധപ്പെട്ടുളള സാഗി പദ്ധതി പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി എം.പി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."