HOME
DETAILS

ഓസ്‌ട്രേലിയൻ മണ്ണിൽ 21കാരന് സ്വപ്നനേട്ടം; ഇന്ത്യക്കാരിൽ മൂന്നാമനായി റെഡ്ഢി

  
December 28 2024 | 08:12 AM

Nithish Kumar Reddy is the Third Youngest Player to Score Test Century in Australia

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മൂന്നാം ദിനം പിന്നിടുമ്പോൾ ഇന്ത്യ 358 റൺസിന്‌ ഒമ്പത് വിക്കറ്റുകൾ എന്ന നിലയിലാണുള്ളത്. ഇന്ത്യക്കായി സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഢി മികച്ച പ്രകടനമാണ് നടത്തിയത്. 176 പന്തിൽ പുറത്താവാതെ 105 റൺസ് നേടിക്കൊണ്ട് ക്രീസിൽ തുടരുകയാണ് നിതീഷ്. പത്തു ഫോറുകളും ഒരു സിക്സുമാണ് താരം ഇതുവരെ നേടിയത്. 

ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് നിതീഷ്. 21ാം വയസിലാണ് നിതീഷ് ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടിയിരിക്കുന്നത്. ഈ പ്രായത്തിൽ തന്നെ സെഞ്ച്വറി നേടിയ റിഷഭ് പന്താണ് നിതീഷിന് മുന്നിലുള്ളത്. 18ാം  വയസിൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് സെഞ്ച്വറികളാണ് സച്ചിൻ ഈ പ്രായത്തിൽ നേടിയത്. 

വാഷിംഗ്ടൺ സുന്ദർ അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. പൂർത്തിയാക്കിയത്. 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടിയത്. നിതീഷും സുന്ദറും ചേർന്ന് 127 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. യശ്വസി ജെയ്‌സ്വാളും അർദ്ധ സെഞ്ച്വറി നേടി. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.  മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121) റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി

Business
  •  3 days ago
No Image

മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം

Football
  •  3 days ago
No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

ഒറ്റ തോൽ‌വിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്

Cricket
  •  3 days ago
No Image

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി  ഡൊമിനിക് മാർട്ടിൻ  ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

Kerala
  •  3 days ago
No Image

ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്‍കാന്‍ 5000

Kerala
  •  3 days ago
No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  3 days ago