ജലസേചന ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി
മലമ്പുഴ: ഇറിഗേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍(എ.ഐ.ടി.യു.സി)യുടെ നേതൃത്വത്തില്‍ മലമ്പുഴ ഇറിഗേഷന്‍ ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. മലമ്പുഴയിലെ ഗാര്ഡന് തൊഴിലാളികള്‍ക്ക് മാസത്തില്‍ 26 ദിവസം ജോലി നല്‍കുക, തൊഴിലാളികള്‍ക്ക് ദിവസ വേതനം 600 രൂപയാക്കുക, 500 ദിവസം പണി പൂര്‍ത്തിയാക്കിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഇറിഗേഷന്‍ വര്‍ക്കേഴ്സ് യൂണിയന് ധര്‍ണ നടത്തിയത്.
മലമ്പുഴ ഗാര്‍ഡനില്‍ ഇപ്പോള്‍ പണിയെടുക്കുന്ന പുരുഷതൊഴിലാളികള്‍ക്ക് 13 ദിവസവും, സ്ത്രീതൊഴിലാളികള്‍ക്ക് നാലുമാസം കൂടുമ്പോള്‍ 13 ദിവസവും മാത്രമാണ് ഇവിടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കുന്നത്.വിജയന് കുനിശ്ശേരിഉദ്ഘാടനം ചെയ്തു. പി സുന്ദരന്‍ അധ്യക്ഷനായി. കെ.സി ജയപാലന്, വി.എസ് രാമചന്ദ്രന്, യൂസഫ്, സക്കീര്‍, അജീഷ്, പ്രസാദ്, സുരേഷ് കുമാര്‍, ഓമന ഷണ്മുഖന് സംസാരിച്ചു. വിന്‍സണ്‍ സ്വാഗതവും, സി കണ്ണപ്പന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."