തൃശൂരില്‍ സ്‌കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ചു വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് പരുക്ക്
തൃശൂര്‍: സ്‌കൂള്‍ ബസ് ലോറിയിലിടിച്ച് വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് പരുക്ക്. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ ബസ് തമിഴ്‌നാട് ലോറിയിലിടിച്ചാണ് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാവിലെ എട്ടുമണിയോടെ മണ്ണുത്തി പൊലിസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം.
മുക്കാട്ടുകര കാര്‍ത്തികവീട്ടില്‍ കൃഷ്ണകുമാറിന്റെ മകള്‍ മാളവിക(17), ജൂബിലി റോഡില്‍ ചാരുപറമ്പില്‍ ജാഫറിന്റെ മകള്‍ ആമിറ (17), മുക്കാട്ടുകര നെട്ടിശേരി ദേവസ്വംപറമ്പില്‍ ഷാജന്റെ മകന്‍ ആദിത്യന്‍ (11), നെട്ടിശേരി കൃഷ്ണപാദത്തില്‍ വേണുഗോപാലിന്റെ മകള്‍ കൃഷ്ണവേണുഗോപാല്‍ (13), മണ്ണുത്തി മര്യാദമൂല നാലകത്ത് വീട്ടില്‍ മനാഫിന്റെ മകന്‍ ഫസില്‍ (എട്ട്), മുക്കാട്ടുകര പുഷ്പരാഗം വീട്ടില്‍ സന്തോഷിന്റെ മകള്‍ ഇഷിത (ആറ്), ചേറൂര്‍ കുറ്റുമുക്ക് റോഡ് ഇല്ലിക്കാണി വീട്ടില്‍ സജിയുടെ മകള്‍റെയ്ച്ചല്‍ (15), നെല്ലങ്കര കരിമുടിയില്‍ വീട്ടില്‍ അജിത്തിന്റെ മകന്‍ ധാര്‍മിക് (എട്ട്), നെല്ലങ്കര നെട്ടിശേരി കുന്നമ്പത്ത് വീട്ടില്‍ വിനോദിന്റെ മകന്‍ നിവേദ് (എട്ട്), മുക്കാട്ടുകര ചേരാറ്റുപുറത്ത് മനയില്‍ ജിതേഷ് മകള്‍ അനുജ (ഒമ്പത്), പാലിയേക്കര കണ്ണനായ്ക്കത്ത് വീട്ടില്‍ ബിനോയിയുടെ മകന്‍ ബ്രിട്ടോ (ഒമ്പത്), ചെമ്പുക്കാവ് ചേറൂര്‍ റോഡ് കൃഷ്ണാനി വീട്ടില്‍ രാജന്റെ മകന്‍ ഗൗതം (10) രോഹിത് എന്നിവര്‍ക്കും അധ്യാപകരായ ചേറൂര്‍ പള്ളിമൂല റോയല്‍ സ്ട്രീറ്റില്‍ തൃശേക്കുളത്ത് ബാബുവിന്റെ ഭാര്യ മിനി(46), നെട്ടിശേരി നാരായണന്‍കുട്ടി ഭാര്യ ജ്യോതി (43) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്.
സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യന് കൈക്കും കാലിനും ചെറിയ പരുക്കുണ്ട്. ലോറി ഡ്രൈവര്‍ക്ക് പരുക്കില്ല. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്പതോളം കുട്ടികളും സ്‌കൂള്‍ ജീവനക്കാരും അധ്യാപകരും ബസിലുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ് ഉലഞ്ഞപ്പോള്‍ സീറ്റിന്റെ കമ്പിയില്‍ മുഖം ഇടിച്ചാണ് മിക്ക കുട്ടികള്‍ക്കും പരുക്ക്. ബസില്‍ നില്‍ക്കുകയായിരുന്ന കുട്ടികളെക്കാള്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്.
താണിക്കുടം, പള്ളിമൂല ഭാഗത്ത് നിന്നും വിദ്യാര്‍ഥികളെ കയറ്റി നടത്തറ- മണ്ണുത്തി വഴി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
പോലീസ് സ്റ്റേഷന് സമീപം ലോറി ബസിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. ബസില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലുള്ള അഞ്ചോളം സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."