കോഴിപ്പാറയിലും വേലാന്തവളത്തും നികുതി വെട്ടിക്കാന്‍ ഡ്രൈവര്‍മാരുടെ ഒത്തുകളി
വേലാന്താവളം: ചെക്‌പോസ്റ്റില്‍ കൃത്രിമമായി തിരക്കുണ്ടാക്കി കോഴിപ്പാറയിലും വേലാന്തവളത്തും ഡ്രൈവര്‍മാരുടെ ഒത്തുകളി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചരക്ക് ഒഴുകിയെത്തുന്നത് വാളയാറിലൂടെ. എന്നാല്‍ ഉത്സവകാലത്ത് പരിമിതമായ സൗകര്യങ്ങളുള്ള കോഴിപ്പാറയിലെ വില്‍പ്പന നികുതി വേലാന്തവളത്തെ എക്‌സൈസ് നികുതി ചെക്‌പോസ്റ്റില്‍ കൂട്ടമായെത്തുന്നു.
ഗതാഗതകുരുക്ക് ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവര്‍ ഇവിടെയെത്തുന്നത്. നവീന രീതിയില്‍ ക്രമീകരിച്ച വാളയാര്‍ ചെക്‌പോസ്റ്റില്‍ 20 തിലധികം നികുതി കൗണ്ടറുണ്ട് ഇവിടെ രണ്ടും. സീനിയര്‍ ഓഫിസര്‍മാര്‍ നേരിട്ട് പരിശോധനയ്ക്ക് എത്തുന്നതിനാല്‍ വെട്ടിപ്പും തട്ടിപ്പും ചരക്കു വണ്ടിക്കാര്‍ക്ക് നേടിയെടുക്കാന്‍ വാളയാറില്‍ കഴിയില്ല. അതിന് കണ്ടുപിടിച്ച ഒറ്റമൂലിയാണ് ഗതാഗത കുരുക്ക്.
കേരളത്തില്‍നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണ് വേലന്താവളം. ഇവിടെ തടസമുണ്ടാക്കി നാട്ടുകാര്‍ എന്ന വ്യാജേന ചരക്കുവണ്ടിക്കാരും കച്ചവടക്കാരും ഇടപെട്ട് വണ്ടികളെ അവിടെനിന്നും ഒഴിവാക്കും. അതോടെ നികുതി ഒടുക്കാത്ത കുറെ വണ്ടികള്‍ രക്ഷപ്പെടും.
ഇങ്ങിനെ ദിവസത്തില്‍ മൂന്നു നാലു തവണ ചെയ്യുമ്പോള്‍ നികുതി വെട്ടിക്കാന്‍ കാത്തിരിക്കുന്ന വണ്ടികള്‍ കയറിപോകും. ന്യായമായവ നികുതിയൊടുക്കി പോകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."