HOME
DETAILS

ഉമാ തോമസിന്റെ അപകടം; അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ഇടക്കാല ജാമ്യം

  
Ajay
December 31 2024 | 15:12 PM

The Accident of Uma Thomas Interim bail for all three arrested accused

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ​ഗിന്നസ് നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം. എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോതിയാണ് ജാമ്യം അനുവദിച്ചത്. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

അതേസമയം, മെഗാ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഒടുവില്‍ പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. മുഖ്യസംഘാടകരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയില്‍ യുഡിഎഫ് ഡിജിപിക്ക് പരാതി കൊടുത്തിരുന്നു.

ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവഹാനിയുണ്ടാക്കാവുന്ന അനാസ്ഥ സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായി എന്ന് വിലയിരുത്തി ജാമ്യമില്ലാ വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയത്. മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിനോടും ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ് ജനീഷ് എന്നിവരോട് വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വാദംകേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  27 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  43 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago