സപ്ലൈകോയുടെ 13 ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുവര്‍ഷം വില കൂട്ടില്ല: മന്ത്രി
കട്ടപ്പന: സപ്ലൈകോ വിതരണം ചെയ്യുന്ന 13 ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുവര്‍ഷം വില കൂട്ടില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്‍. മറ്റ് ഉല്‍പന്നങ്ങള്‍ക്കും മാര്‍ക്കറ്റ് വിലയേക്കാള്‍ വില കുറച്ച് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ ജില്ലാതല ഓണം - ബലി പെരുന്നാള്‍ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ കിറ്റ് നല്‍കും. മുമ്പ് നടപ്പാക്കിയിരുന്നതും പിന്നീട് മുടങ്ങിയതുമായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതി ഈ ഓണത്തിന് നടപ്പാക്കും. പൊതു വിപണിയിലെ വില ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയും സംസ്ഥാനത്തെ റേഷന്‍ കടകള്‍ നവീകരിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും.
അഞ്ചുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പുതിയ റേഷന്‍ കാര്‍ഡ് എത്തിച്ച ശേഷം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും. എഫ്‌സിഐയില്‍ നിന്ന് അരിയെടുത്ത് റേഷന്‍ കടകളിലേയ്ക്ക് എത്തിക്കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദേഹം പറഞ്ഞു. കട്ടപ്പന പൊലിസ് സ്റ്റേഷന് എതിര്‍വശം ഹൗസിങ് ബോര്‍ഡ് ഷോപ്പിംങ് കോപ്ലക്‌സിന് സമീപപത്തെ സമുച്ചയത്തിലാണ് ഫെയര്‍. നിത്യോപയോഗ സാധനങ്ങള്‍, സ്‌റ്റേഷനറി, പച്ചക്കറികള്‍ എന്നിവ പൊതു വിപണിയേക്കാള്‍ വില കുറച്ച് ലഭിക്കും. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി അധ്യഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, എ.എല്‍ ബാബു, സി.എ ഏലിയാസ്, വി.ആര്‍ സജി, വി.ആര്‍ ശശി, സി.കെ മോഹനന്‍, അനില്‍ കൂവപ്ലാക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."