ടോള്‍ ബൂത്ത് പൊളിച്ച് മാറ്റണമെന്ന ആവശ്യ ശക്തം
മരട്: ഉപയോഗശുന്യമായി കിടക്കുന്ന കുണ്ടന്നൂര്‍ തേവര ടോള്‍ ബൂത്ത് എത്രയും വേഗം പൊളിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കണമെന്നും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നത് തടയണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ കുറേ നാളുകളായി അനാഥമായി കിടക്കുകയാണ് ഈ ടോള്‍ ബൂത്ത്. ഇതു് മൂലം ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഇവിടെഇത് മൂലം ഇവിടെ ഗതാഗത തടസം നിത്യസംഭവമാണ് .
രാത്രി സമയത്തെ വെളിച്ചക്കുറവും ഈ ഭാഗത്തു കൂടുതല്‍ ബുദ്ധിമുട്ടാകുന്നുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഈ ബൂത്തിനുള്ളില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയിരിക്കെ ടോള്‍ ബൂത്ത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നത് തടയുന്നതിനും വാഹന അപകടങ്ങള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും ടോള്‍ ബൂത്ത് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ ചീഫ് എന്‍ഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."