HOME
DETAILS

ഒറ്റ റൺസിൽ സ്മിത്തിന് നഷ്ടമായത് ഐതിഹാസികനേട്ടം; ചരിത്രത്തിലെ ആദ്യ ബൗളറായി പ്രസിദ് കൃഷ്ണ

  
January 05, 2025 | 5:22 AM

Steve smith miss to achieve 10000 runs in test

സിഡ്‌നി: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് ഓസ്‌ട്രേലിയ നാല് വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം മറികടക്കുകയായിരുന്നു. മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂർവ സംഭവമാണ് നടന്നത്.

മത്സരത്തിൽ ഒറ്റ റൺസ് അകലെയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് തന്റെ ടെസ്റ്റ് കരിയറിൽ 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നീടാണ് സാധിക്കാതെ പോയത്. നാല് റൺസ് നേടിയാണ് താരം മടങ്ങിയത്. പ്രസിദ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്. ഇതോടെ  9,999 റൺസ് എന്ന റൺസിൽ ഒരു ബാറ്ററെ പുറത്താക്കുന്ന ചരിത്രത്തിലെ ആദ്യ ബൗളറായും പ്രസിദ് കൃഷ്ണ മാറി. 

ഇതിന് മുമ്പ് മുൻ ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെ ആയിരുന്നു ഇത്തരത്തിൽ 9,999 റൺസിന്‌ പുറത്തായിരുന്നത്. 2011ൽ സെഞ്ചൂറിയനിൽ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മമത്സരത്തിൽ ജയവർദ്ധനെ റണ്ണൗട്ട് ആയാണ് മടങ്ങിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു റൺസ് കൂടി നേടാൻ സ്മിത്തിന് സാധിച്ചാൽ റെഡ് ബോൾ ക്രിക്കറ്റിൽ 10,000  റൺസ് പൂർത്തിയാക്കാൻ സ്മിത്തിന് സാധിക്കും. ഈ പരമ്പരയിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്നും 34.89 ശരാശരിയിൽ രണ്ട് സെഞ്ച്വറികളോടെ 314 റൺസാണ് സ്മിത്ത് നേടിയിട്ടുള്ളത്. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താര,എം കൂടിയാണ് സ്മിത്ത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago