HOME
DETAILS

അവിശ്വാസ പ്രമേയത്തില്‍ അടിപതറി എല്‍.ഡി.എഫ്; പനമരം പഞ്ചായത്ത് ഭരണം നഷ്ടമായി

  
Web Desk
January 06 2025 | 06:01 AM

UDF Wins No Confidence Motion Against Panamaram Panchayat President LDF Loses Control

പനമരം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. 23 അംഗ ഭരണ സമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 അംഗങ്ങള്‍ വീതവും ബി.ജെ.പിക്ക് ഒരംഗവും ആയിരുന്നു.

10നെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.ഫും, ബി.ജെ.പിയും വിട്ടു നിന്നപ്പോള്‍ എല്‍.ഡി.ഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബെന്നി ചെറിയാന്‍ യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു.ഇതോടെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി.

പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യവും അഴിമതി നിറഞ്ഞതുമായ ഭരണമാണെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ പ്രമേയം. പുതിയ ഭരണസമിതി ചുമതലയേറ്റതുമുതല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ യഥാസമയം ചെയ്തു നല്‍കാന്‍പോലും പ്രസിഡന്റിന് കഴിഞ്ഞിട്ടില്ല. തീര്‍ത്തും വികസനമുരടിപ്പാണ്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ സാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം വിട്ടു നിന്നിരുന്നു. നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ പി.എം.ആസ്യയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ തോമസ് പാറക്കാലയും തിരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ് അംഗമായ ബെന്നി ചെറിയാന്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. 

കഴിഞ്ഞ മാസം 20നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിനുള്ള നോട്ടിസ് നല്‍കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനുള്ള അനുമതിതേടിയുള്ള നോട്ടിസ് നല്‍കിയത്. യു.ഡി.എഫിലെ പതിനൊന്ന് അംഗങ്ങളും ഒപ്പിട്ട പ്രമേയ നോട്ടീസാണ് സമര്‍പ്പിച്ചത്. സെക്രട്ടറി നോട്ടിസ് കൈപ്പറ്റുകയും രസീത് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ നടപടിയായാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  3 days ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  3 days ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  3 days ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  3 days ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  3 days ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  3 days ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  3 days ago
No Image

ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും 

Kerala
  •  3 days ago
No Image

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

Kuwait
  •  3 days ago