
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര

അമേരിക്കയിലേക്ക് സന്തോഷ പൂർവം യാത്ര ചെയ്യാൻ കാത്തിരുന്ന ഒരു കുടുംബത്തിന് എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രയിൽ എയർ ഇന്ത്യ പെട്ടെന്ന് മാറ്റങ്ങൾ വരുത്തിയതോടെ കുടുംബം വ്യത്യസ്ത വിമാനങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി ചിതറിപ്പോയി. അമേരിക്കയിൽ ഒറ്റപ്പെട്ട വയോധികയുടെ ലഗ്ഗേജ് പോലും ലഭിക്കാതായതോടെ ദുരിതത്തിന്റെ ദിവസങ്ങളാണ് ഇവർക്കുണ്ടായത്. പൂനെയിൽ നിന്നുള്ള കുടുംബത്തിനാണ് ഈ അനുഭവം ഉണ്ടായത്.
നാലംഗ കുടുംബം ജനുവരിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ജൂൺ 27 ന് ആയിരുന്നു യാത്ര പോകേണ്ടിയിരുന്നത്. പൂനെയിൽ നിന്ന് ന്യൂജഴ്‌സിയിലെ ന്യൂവാർക്കിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI-191 വിമാനത്തിലാണ് ബുക്ക് ചെയ്തത്. എന്നാൽ പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, അവരുടെ വിമാനം റദ്ദാക്കിയതായി അവർക്ക് ഒരു സന്ദേശം ലഭിച്ചു. ഇതോടെയാണ് അവരുടെ മൊത്തം യാത്രകളും അവതാളത്തിലായത്.
എയർ ഇന്ത്യ ആദ്യം വിമാനം റദ്ദാക്കിയതായി പറഞ്ഞു. പിന്നീട് അവർ വിമാനം റീ ഷെഡ്യൂൾ ചെയ്തതായി അറിയിച്ചു. എന്നാൽ വീൽചെയർ സഹായം ആവശ്യമുള്ള 71 വയസ്സുള്ള കുടുംബാംഗമായ വയോധികയ്ക്ക് മാത്രമാണ് ആദ്യ വിമാനത്തിൽ അന്നേ ദിവസം പറക്കാൻ അവസരം നൽകിയത്. ശേഷിക്കുന്ന മൂന്ന് കുടുംബാംഗങ്ങൾക്ക് രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം ഉള്ള വിമാനമാണ് ചാർട്ട് ചെയ്ത് നൽകിയത്.
എല്ലാ കുടുംബാംഗങ്ങളെയും ഒരുമിച്ച് പോകാൻ അനുവദിക്കണമെന്ന് പലതവണ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. താമസ ചാർജും അധികമായിരുന്നു എന്നും ടിക്കറ്റ് റിസർവേഷനിൽ കുടുംബത്തെ സഹായിച്ച ശ്രീ വിനായക് ഹോളിഡേയ്‌സിന്റെ സ്ഥാപകനായ സന്തോഷ് ഗുപ്ത പറഞ്ഞു.
''ലഗേജില്ലാതെ വയോധിക ന്യൂവാർക്കിൽ എത്തിയപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ഇവർ എത്തിച്ചേർന്നതിന് ശേഷം മൂന്ന് നാല് ദിവസത്തിനുള്ളിൽ ബാഗുകൾ എത്തിക്കുമെന്ന് ആണ് എയർ ഇന്ത്യ അവരെ അറിയിച്ചത്. പ്രായമായ യാത്രക്കാരിക്ക് ആവശ്യമായ മരുന്നുകൾ ലഗേജിൽ ഉണ്ടായിരുന്നു. അതോടെ ഈ കാലതാമസം ആശങ്കാജനകമായി. ഈ അനുഭവം ഞങ്ങൾക്ക് ശരിക്കും നിരാശാജനകമായിരുന്നു," ഗുപ്ത പറഞ്ഞു.
ജൂൺ 29 ന് ആണ് കുടുംബത്തിൽ മറ്റു മൂന്ന് കുടുംബാംഗങ്ങൾക്കും യാത്ര ചെയ്യാനായത്. എന്നാൽ അവിടെയും പ്രശ്നങ്ങൾ നേരിട്ട്. ആദ്യം ബുക്ക് ചെയ്യുമ്പോൾ കുടുംബം പ്രത്യേകമായി അടുത്തടുത്ത ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നു. എന്നാൽ പുനഃക്രമീകരിച്ച എയർ ഇന്ത്യ വിമാനത്തിൽ അവരുടെ സീറ്റുകൾ പലയിടത്തായാണ് ലഭിച്ചത്. ഒരുമിച്ച് ഇരിക്കാൻ അവർ അഭ്യർത്ഥിച്ചപ്പോൾ, സീറ്റ് മാറ്റത്തിനായി എയർലൈൻ അധിക പണം ആവശ്യപ്പെട്ടു എന്നും ഇവർ പറയുന്നു.
ഇതിന് പുറമെ, മുംബൈയിൽ നിന്നുള്ള പുറപ്പെടൽ കേന്ദ്രം ഡൽഹിയിലേക്ക് മാറ്റിയത് കുടുംബത്തെ കൂടുതൽ യാത്രാ ക്രമീകരണങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കി. ഇത് കുടുംബത്തിന്റെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.
A joyful trip to the U.S. turned into a distressing ordeal for a family from Pune, thanks to Air India’s last-minute travel disruptions. Despite booking their tickets well in advance, sudden changes by the airline left the family scattered across different flights and even continents. To make matters worse, the elderly member traveling alone in the U.S. was left without her luggage, causing several days of hardship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 11 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 11 hours ago
വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി
Kerala
• 11 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 11 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 11 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 12 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 12 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 12 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 12 hours ago
ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 13 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 13 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 13 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 13 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 13 hours ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 14 hours ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 14 hours ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 14 hours ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 15 hours ago.png?w=200&q=75)
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
Kerala
• 13 hours ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• 14 hours ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 14 hours ago