HOME
DETAILS

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

  
Farzana
July 02 2025 | 07:07 AM

UN Report Names Corporations Aiding Israel in Alleged Genocide and Human Rights Violations in Gaza

വാഷിങ്ടണ്‍: ഗസ്സയില്‍ നടത്തുന്ന വംശഹത്യക്ക് ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റുകളുടേയും കമ്പനികളുടേയും പേരുകള്‍ പുറത്തു വിട്ട് യു.എന്‍. ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുന്ന റിപ്പോര്‍ട്ടറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഫലസ്തീനികളുടെ കുടിയിറക്കത്തിനും ഗസ്സക്കെതിരായ വംശഹത്യാ യുദ്ധത്തിനും ഇസ്‌റാഈലിനെ സഹായിക്കുന്ന കമ്പനികളുടെ രേഖകള്‍ സംബന്ധിച്ചാണ് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ (ഒ.പി.ടി) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  

48 കോര്‍പ്പറേറ്റ് കമ്പനികളാണ് പ്രധാനമായും വംശഹത്യക്കായി ഇസ്‌റാഈലിന് സഹായം നല്‍കുന്നതെന്ന് ഫ്രാന്‍സിസ്‌ക അല്‍ബനീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യു.എസ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനി അല്‍ഫബെറ്റ്, ആമസോണ്‍ തുടങ്ങിയവ പട്ടികയില്‍ ഉള്‍പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി 1000-ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഡാറ്റാബേസും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

un palestine.jpg


ഇസ്‌റാഈല്‍ നിര്‍മിക്കുന്ന എഫ്35 വിമാനത്തിന് വേണ്ടി അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെ നല്‍കുന്നത് യു.എസ് കമ്പനിയായ ലോക്ക്‌ഹെഡ് മാര്‍ട്ടിനാണ്. ജാപ്പനീസ് കമ്പനിയായ ഫാനുക് കോര്‍പറേഷനാണ് റോബോട്ടിക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുന്നത്.ഇറ്റാലിയന്‍ കമ്പനിയാ ലിയോനാര്‍ഡോയാണ് ഇസ്രായേലിന് ആയുധസഹായം നല്‍കുന്ന കമ്പനി.

മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ ക്ലൗഡ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഇസ്‌റാഈല്‍ സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സിക്കും പരിശീലനം കൊടുക്കാന്‍ സഹായിക്കുന്നതും ഐ.ബി.എമ്മാണ്- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ബുക്കിങ്.കോം, എയര്‍ബിഎന്‍ബി തുടങ്ങിയ കമ്പനികള്‍ അനധികൃത സെറ്റില്‍മെന്റുകളെ ആപുകളില്‍ ലിസ്റ്റ് ചെയ്ത് വിവാദത്തിലായിട്ടുണ്ട്. വീടുകള്‍ തകര്‍ക്കാന്‍ വലിയ യന്ത്രങ്ങള്‍ നല്‍കി ദക്ഷിണകൊറിയയിലെ എച്ച്.ഡി ഹ്യുണ്ടായി, സ്വീഡനിലെ വോള്‍വോ ഗ്രൂപ്പ് എന്നിവയും ഇസ്‌റാഈലിന് സഹായം നല്‍കുന്നു.

ചൈനീസ് കമ്പനിയായ നുവയാണ് ഇസ്‌റാഈലിലെ വലിയ ഫുഡ് വിതരണകമ്പനികളിലൊന്ന്. ഫ്രാന്‍സിന്റെ ബി.എന്‍.പി പാരിബാസ്, യു.കെയിലെ ബാര്‍ക്ലേയ്‌സ് എന്നിവ ഇസ്‌റാഈലിന്റെ ക്രെഡിറ്റ് റേറ്റ് കുറയാതിരിക്കാന്‍ സഹായിക്കുന്നു. 2023 ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യു.എസ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമായ പാലന്തിര്‍ ടെക്നോളജീസ് ഇസ്‌റാഈല്‍ സൈന്യത്തിനുള്ള പിന്തുണ വിപുലീകരിച്ചതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധക്കളത്തില്‍ ഓട്ടോമേറ്റഡ് തീരുമാനമെടുക്കലിനായി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് പ്രെഡിക്റ്റീവ് പൊലിസിങ് സാങ്കേതികവിദ്യ കമ്പനി നല്‍കിയെന്ന് വിശ്വസിക്കാന്‍ 'ന്യായമായ കാരണങ്ങളുണ്ടെന്ന്' റിപ്പോര്‍ട്ടില്‍ പറയുന്നു. 'ലാവെന്‍ഡര്‍', 'ഗോസ്‌പെല്‍', 'വെര്‍ ഈസ് ഡാഡി?' തുടങ്ങിയ കൃത്രിമ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും ലക്ഷ്യങ്ങളുടെ പട്ടിക സൃഷ്ടിക്കുന്നതിനും സഹായകമായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലിസ്റ്റ് ചെയ്ത നിരവധി കമ്പനികള്‍ക്ക് പിന്നിലെ പ്രധാന നിക്ഷേപകരായി യു.എസ് ബഹുരാഷ്ട്ര നിക്ഷേപ കമ്പനികളായ ബ്ലാക്ക് റോക്ക്, വാന്‍ഗാര്‍ഡ് എന്നിവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വംശഹത്യക്ക് സഹായം നല്‍കുന്ന ഈ കമ്പനികള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും സാധിക്കുമെന്നും യു.എന്‍ പറയുന്നു.

സ്വകാര്യ കമ്പനികളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവര്‍ നേരിട്ടോ അവരുടെ ബിസിനസ് പങ്കാളിത്തങ്ങളിലോ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നില്ലെന്ന് കമ്പനികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദത്വം സ്റ്റേറ്റുകള്‍ക്ക് കൂടിയാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു. 

 

A new UN report on the Occupied Palestinian Territories lists companies allegedly assisting Israel in its military actions and forced displacement in Gaza, describing the situation as a violation of international law and potential genocide against Palestinians.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  4 hours ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  4 hours ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  11 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  12 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  12 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  12 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  12 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  12 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  13 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  13 hours ago

No Image

മയക്കുമരുന്ന് ഉപയോ​ഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി

Kerala
  •  14 hours ago
No Image

പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Cricket
  •  14 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  14 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  15 hours ago