
അറസ്റ്റിന് പിന്നാലെ പി.വി അൻവറിന് യു.ഡി.എഫിൽ സ്വീകാര്യതയേറി

കോഴിക്കോട്: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് മാർച്ചിന് പിന്നാലെയുണ്ടായ അറസ്റ്റിനെ തുടർന്ന് പി.വി അൻവർ എം.എൽ.എക്ക് യു.ഡി.എഫിൽ സ്വീകാര്യതയേറുന്നു. ആദ്യഘട്ടത്തിൽ അൻവറിനോട് താൽപര്യം കാണിക്കാതിരുന്ന നേതാക്കൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിനെ തള്ളാൻ പറ്റാത്ത അവസ്ഥയായി. സി.പി.എമ്മിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടുന്ന അൻവറിനെ ഇനിയും മാറ്റിനിർത്തരുതെന്ന വികാരം യു.ഡി.എഫിൽ ശക്തമാണ്.
അതേസമയം, അറസ്റ്റ് വിഷയത്തിൽ അൻവറിനെ പിന്തുണച്ചെങ്കിലും യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ശക്തമാണ്. അൻവർ സർക്കാരിനും സി.പി.എമ്മിനും എതിരാണെങ്കിലും ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയത് മുന്നണിക്ക് ക്ഷീണമായെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നടത്തിയ പരാമർശങ്ങൾ അൻവറിന് വിനയാവുകയായിരുന്നു. പിന്നീടുള്ള അൻവറിന്റെ പല നീക്കങ്ങളെയും യു.ഡി.എഫ് സംശയദൃഷ്ടിയോടെയാണ് കണ്ടത്.
സംസ്ഥാന വനനിയമ ഭേദഗതിക്കെതിരേ അൻവർ സംഘടിപ്പിച്ച ജനകീയ യാത്രയിൽ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചത് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെയായിരുന്നു. എന്നാൽ വിമർശനം ഉയർന്നതോടെ അപ്പച്ചൻ പിൻമാറി.
അൻവറിന്റെ കാര്യത്തിൽ കരുതലോടെ നീങ്ങണമെന്നാണ് സതീശന്റെ നിലപാട്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അൻവറിനെ ഒപ്പം കൂട്ടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിന് തൊട്ടുപിന്നാലെ യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെല്ലാം അൻവറിന് പിന്തുണയുമായി രംഗത്തെത്തി.
അൻവറിലൂടെ നഷ്ടപ്പെട്ട യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റായ നിലമ്പൂർ തിരിച്ചുപിടിക്കാൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം യു.ഡി.എഫിൽ ശക്തമാണ്. അതിനിടെ, അൻവറിനെ യു.ഡി.എഫിൽ എടുക്കണമെന്ന ആവശ്യവുമായി സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ രംഗത്തെത്തി. അൻവറിന്റെ അറസ്റ്റ് നിർണായക രാഷ്ട്രീയ വഴിത്തിരിവ് ആണെന്നാണ് സി.പി ജോൺ പ്രതികരിച്ചത്.
എന്നാൽ അൻവറിനെ തിടുക്കപ്പെട്ട് മുന്നണിയിൽ എടുക്കേണ്ട എന്നാണ് ആർ.എസ്.പിയുടെ നിലപാട്. അൻവറിന് കൃത്യമായ രാഷ്ട്രീയമില്ലെന്നും ഓരോ ദിവസവും ഓരോ ഇടത്താണെന്നും അതുകൊണ്ട് ഭാവിയിൽ എന്തുസംഭവിക്കുമെന്ന് ഭയമുണ്ടെന്നുമാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞത്. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യെ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ യു.ഡി.എഫിലെ ഭൂരിഭാഗം നേതാക്കളും. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനെ ആരും പരസ്യമായി എതിർക്കുന്നില്ല.
തുടക്കത്തിൽ ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസുമായും തമിഴ്‌നാട്ടിലെ ഡി.എം.കെയുമായും അൻവർ സഖ്യസാധ്യതകൾ തേടിയിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസുമായി അടുക്കാൻ അൻവർ തീരുമാനിച്ചത്.
എന്നാൽ ഈ നീക്കത്തിനും കാര്യമായ പിന്തുണ കിട്ടിയില്ല. അതിനിടെയാണ് സർക്കാരിനെതിരേ പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിൽ അൻവറിന്റെ അറസ്റ്റുണ്ടായത്. തന്നെ പൂർണമായി തള്ളിയ യു.ഡി.എഫ് നടപടിയിലൂടെ രൂപപ്പെട്ട പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ താൽക്കാലികമായെങ്കിലും മറികടക്കാൻ അറസ്റ്റ് അൻവറിന് സഹായകമായി.
അൻവറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയിലുള്ള കോൺഗ്രസിനുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി അൻവർ സ്വയം തിരുത്തണമെന്നാണ് ബൽറാം ആവശ്യപ്പെട്ടത്.
താൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യു.ഡി.എഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്നും ബൽറാം കുറിപ്പിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
National
• 8 days ago
എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
Kerala
• 8 days ago
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 8 days ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 8 days ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 8 days ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 8 days ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 8 days ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 8 days ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍
Kerala
• 8 days ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ
Business
• 8 days ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 8 days ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 8 days ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 8 days ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 8 days ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 9 days ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 9 days ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 9 days ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 9 days ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 8 days ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 8 days ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 9 days ago