HOME
DETAILS

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

  
January 07, 2025 | 4:10 AM

Houthi missile attack on Israels largest energy plant

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ഇസ്‌റാഈലിലെ ഹൈഫയിലെ ഊര്‍ജ നിലയത്തിനു നേരെയാണ് ആക്രമണം നടന്നത്. തെക്കന്‍ ഹൈഫയിലെ ഒറോട്ട് റാബിന്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീയും സ്ഥിരീകരിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും അദ്ദേഹം പറഞ്ഞു. മിസൈല്‍ തൊടുത്തുവിടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ ആക്രമണം ഇസ്‌റാഈല്‍ നിര്‍ത്തുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ പറഞ്ഞു. ഇസ്‌റാഈല്‍ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് ഹൂതി മിസൈല്‍ തകര്‍ത്തെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ചെങ്കടലില്‍ ഇസ്‌റാഈലുമായി ബന്ധപ്പെട്ട കാര്‍ഗോ കപ്പലും ഹൂതികള്‍ ആക്രമിച്ചിരുന്നു.

അതേസമയം, ഗസ്സയിലെ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്കെതിരേ ബ്രസീല്‍ നടപടി ശക്തിപ്പെടുത്തി. കുടുംബത്തൊടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ഇസ്‌റാഈല്‍ മുന്‍ സൈനികനെ യുദ്ധക്കുറ്റക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബ്രസീല്‍ പൊലിസ് ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട ഇയാള്‍ രാജ്യം വിട്ടെന്ന് പൊലിസ് പറഞ്ഞു. രാജ്യം വിടാന്‍ ബ്രസീലിലെ ഇസ്‌റാഈല്‍ എംബസിയാണ് മുന്‍ സൈനികനെ സഹായിച്ചത്. ഞായറാഴ്ച ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയവും വാണിജ്യ വിമാനത്തില്‍ മുന്‍ സൈനികനെ രാജ്യം വിടാന്‍ സഹായിച്ചെന്ന് സ്ഥിരീകരിച്ചു. ബ്രസീലില്‍ ഇസ്‌റാഈല്‍ വിരുദ്ധ നീക്കമാണ് നടക്കുന്നതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.

സൈന്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്നും ജനങ്ങളോട് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഗസ്സയില്‍ അഞ്ചു വയസുള്ള ഫലസ്തീനി ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബ്രസീല്‍ യുദ്ധക്കുറ്റ അന്വേഷണം നടത്തിയത്.

ദി ഹിന്ദ് ഫൗണ്ടേഷനാണ് ഇസ്‌റാഈല്‍ സൈനികനെതിരേയുള്ള തെളിവ് വിഡിയോ സഹിതം പുറത്തുവിട്ടത്. നാട്ടുകാരുടെ വീടുകള്‍ സൈനികന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു.


Houthi missile attack on Israel's largest energy plant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  6 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  6 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  6 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  6 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  6 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  6 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  6 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  6 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  6 days ago