HOME
DETAILS

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; കഴിഞ്ഞ ദിവസം മരിച്ചത് 50 ഫലസ്തീനികള്‍, ആശുപത്രികളില്‍ ഇന്ധനമില്ല 

  
Web Desk
January 09, 2025 | 6:21 AM

Ongoing Massacres in Gaza Over 300 Palestinians Killed by Israeli Attacks in January 2025

ഗസ്സയില്‍ കൂട്ടക്കൊല അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയത് 50 ഫലസ്തീനികളേയാണ്. 2025 ജനുവരി ആയിട്ടും ആക്രമണത്തില്‍ ഇസ്‌റാഈല്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 300ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 332 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട്. കുട്ടികളും സ്ത്രീകളുമാണ് ഇതില്‍ ഭൂരിഭാഗം. 

ഗസ്സന്‍ പൊലിസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമവും പൊലിസ് നിര്‍ബാധം തുടരുന്നു. 


അതിശൈത്യവും ഗസ്സയെ ദുരിതത്തിലാക്കുന്നു.വേണ്ട വിധത്തിലുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നവജാത ശിശുക്കള്‍ മരിക്കുന്നതായാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വരെ എട്ട് നവജാത ശിശുക്കള്‍ ശൈത്യംകാരണം മരിച്ചുവെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

വെറും 35 ദിവസം മാത്രം പ്രായമുള്ള യൂസഫ് അഹമ്മദ് കല്ലൂബ് എന്ന നവജാത ശിശുവിനാണ് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത്. ഒരു വശത്ത് ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണങ്ങള്‍ക്കിടെയാണ് അതിശൈത്യത്തിന് കൂടി ഫലസ്തനീകള്‍ ഇരയാകുന്നത്. ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ശേഷിക്കുന്ന ആശുപത്രികളില്‍ ഇന്ധന ലഭ്യത ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ അഖ്‌സ, നാസിര്‍, യൂറോപ്യന്‍ ആശുപത്രകളില്‍ ഇന്ധനം തീരുന്ന അവസ്ഥയിലാണുള്ളത്. 

യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കള്‍ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്ന് എന്നാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ നാല് കുഞ്ഞുങ്ങള്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് മരിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൈത്യം തുടങ്ങിയതോടെ ഗസ്സയില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലായി. അഭയാര്‍ഥി ക്യാംപിലടക്കം താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ല. തണുപ്പ് സഹിക്കാനാകാതെ കുഞ്ഞുങ്ങളും പ്രായമായവരും മരണ ഭീതിയിലാണ് കഴിയുന്നത്. 

അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും സൂചനയുണ്ട്. തങ്ങള്‍ അതിന്റെ അടുത്തെത്തിയെന്ന് യു.സെ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യ യുദ്ധത്തില്‍ ഇതുവരെ 45,800ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 109,00 ത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  3 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  3 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  4 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  4 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  4 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  4 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  5 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  5 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  5 hours ago