HOME
DETAILS

ചാമ്പ്യൻസ് ട്രോഫി സ്വപ്നം കാണുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; ടീമിന്റെ നെടുംതൂണായവൻ പുറത്ത്?

  
January 09, 2025 | 7:20 AM

report says pat cummins will miss icc champions trophy

ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. കണങ്കാലിന് പരിക്കേറ്റ പാറ്റ് കമ്മിൻസ് സ്കാനിങ്ങിന് വിധേയനായിരിക്കുന്നതിനാൽ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്നത് സംശയമാണ്. ടീമിന്റെ ചീഫ് സെലക്ടർ ജോർജ്ജ് ബെയ്‌ലി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. 

'കമ്മിൻസിന് കണങ്കാലിന് അൽപ്പം വേദനയുണ്ട്. അതുകൊണ്ട് അടുത്ത ആഴ്‌ചയോ മറ്റോ അദ്ദേഹത്തിന് ഒരു സ്കാൻ വരുമെന്ന് ഞാൻ കരുതുന്നു. അപ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും. കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ ഉണ്ടാകുമോ എന്നത് ഉറപ്പില്ല. സ്കാൻ കഴിഞ്ഞതിന് ശേഷം അദ്ദേഹം എപ്പോൾ തിരികെ വരുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്,' ജോർജ് ബെയ്‌ലി പറഞ്ഞു. 

പരുക്കേറ്റത്തിന് പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും പാറ്റ് കമ്മിൻസ് പുറത്തായിരുന്നു. കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്ത് ആയിരിക്കും ഓസ്‌ട്രേലിയൻ ടീമിനെ നയിക്കുക. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ കമ്മിൻസിന്റെ കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു ഓസ്ട്രേലിയ നടത്തിയിരുന്നത്. 

ഇന്ത്യക്കെതിരെ 2-1നായിരുന്നു ഓസ്ട്രേലിയ വിജയിച്ചത്. ഈ വിജയത്തിന് പിന്നാലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കും ഓസ്‌ട്രേലിയ മുന്നേറിയിരുന്നു. കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുക. ചാമ്പ്യൻസ് ട്രോഫിയിൽ കമ്മിൻസിന്റെ അഭാവം ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക. 

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് ഓസ്ട്രേലിയ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കൊപ്പം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  a month ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  a month ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  a month ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  a month ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  a month ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  a month ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  a month ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  a month ago