HOME
DETAILS

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപകടത്തിന് മുമ്പ് തന്നെ ജെജു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ തകരാറിലായെന്ന് അധികൃതര്‍

  
Web Desk
January 11, 2025 | 10:13 AM

Turning point in South Korean disaster The authorities said that the Jeju flights black boxes were damaged even before the accident

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 29 ന് 181 യാത്രക്കാരും ജീവനക്കാരുമായി തായ്‌ലന്‍ഡില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്ക് പറക്കുകയായിരുന്നു ബോയിംഗ് 737 വിമാനം. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം കോണ്‍ക്രീറ്റ് ബാരിയറില്‍ തട്ടി തീഗോളമാവുകയായിരുന്നു.

ദക്ഷിണ കൊറിയയില്‍ ഉണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു ഇത്.

റണ്‍വേയുടെ അറ്റത്തുള്ള ലോക്കലൈസര്‍ ഒരു തടസ്സമാണ്. ഇത് വിമാനം ലാന്‍ഡിംഗിന് സഹായിക്കുന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ദക്ഷിണ കൊറിയന്‍, യുഎസ് അന്വേഷകര്‍ ഇപ്പോഴും തകര്‍ച്ചയുടെ കാരണം അന്വേഷിക്കുകയാണ്.

തങ്ങളുടെ അന്വേഷണത്തില്‍ പെട്ടികള്‍ നിര്‍ണായകമാണെന്ന് അന്വേഷകര്‍ പറഞ്ഞു. എന്നാല്‍ തകരാര്‍ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ് സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്‌ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.

ബെല്ലി ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരിന്നു. വിമാനത്തില്‍ പക്ഷിയിടിച്ചതും ലാന്‍ഡിങ് ഗിയറിന് വന്ന തകരാറും പ്രതികൂല കാലാവസ്ഥയുമാണ് അപകടകാരണം എന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്.

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത

Kerala
  •  7 days ago
No Image

ഡോ.ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  7 days ago
No Image

ഉന്നാവോ കേസ്: ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതിനിടെ അതിജീവിതയ്ക്ക് ദേഹാസ്വാസ്ഥ്യം, പിന്നാലെ സമരം അവസാനിപ്പിച്ച് മടങ്ങി

Kerala
  •  7 days ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

Kerala
  •  7 days ago
No Image

'ജനഗണമന'യ്ക്ക് പകരം 'ജനഗണമംഗള'; ദേശീയഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ്

Kerala
  •  7 days ago
No Image

കക്കാടംപൊയിലില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി 

Kerala
  •  7 days ago
No Image

Centennial Message Journey of Samastha Reaches Its Grand Finale

Kerala
  •  7 days ago
No Image

വിദ്യാര്‍ഥി സമര പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ നേതാക്കള്‍ വീട്ടു തടങ്കലില്‍ 

National
  •  7 days ago
No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  7 days ago