HOME
DETAILS

രാഹുലിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കണമെന്ന് ബിസിസിഐ

  
Web Desk
January 11, 2025 | 11:52 AM

Rahul hits back BCCI wants to play ODI series against England

മുംബൈ: ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളിലും കളിച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന കെഎല്‍ രാഹുലിന്റെ ആവശ്യം തള്ളി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ ടീം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന അവസരമായ ഇംഗ്ലണ്ട് പരമ്പരയില്‍ രാഹുലും കളിക്കണമെന്നാണ് ബിസിസിഐയുടെ പുതിയ നിര്‍ദ്ദേശം.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരയ്ക്ക് ജനുവരി 22നാണ് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പരയാണ് ആദ്യം നടക്കുക. ഏകദിന ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകാന്‍ സാധ്യതയുണഅടായിരിക്കെയാണ് രാഹുല്‍ വിശ്രമം ആവശ്യപ്പെട്ടത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുലിനെ കളിപ്പിക്കുന്നതാകും നല്ലതെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനം അടിസ്ഥാനമാക്കിയാകും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക. 

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫിക്കു തുടങ്ങുന്നത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ കൈവിട്ട പരമ്പരയില്‍ 10 ഇന്നിങ്‌സുകളിലായി 276 റണ്‍സെടുക്കാനേ രാഹുലിനു കഴിഞ്ഞുള്ളൂ. ട്വന്റി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഇത്തവണ സെലക്ടര്‍മാര്‍ക്ക് കഴിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  4 days ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  4 days ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  4 days ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  4 days ago
No Image

കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

Kerala
  •  4 days ago
No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  4 days ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  4 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago