മണലൂര്‍ പഞ്ചായത്തിലെ വികസനത്തിന് ആറ് കോടിയുടെ പദ്ധതി
മണലൂര്‍: മണലൂര്‍ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേ വികസനത്തിന് ആറ് കോടിയുടെ പദ്ധതിക്ക് രൂപരേഖയായി. ഇന്നലെ മരിയ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറിലാണ് രൂപരേഖയായത്.
ഇതോടൊപ്പം മണലൂര്‍ പഞ്ചായത്തിനെ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. 6,11,04,452 രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയത്. കാര്‍ഷിക മേഖലക്കും മാലിന്യ സംസ്ക്കരണത്തിനും പ്രത്യക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസന്റ് സീതാ ഗണേഷ് അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി ഹരിദാസ്, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സദാനന്ദന്, ജനപ്രതിനിധികളായ ജനാര്ദനന് മണ്ണുമ്മല്‍, വിജി ശശി, സിന്ദു ശിവദാസ്, ഷീബ മനോഹരന്, സബിത പ്രസാദ്, മേനുജ പ്രതാപന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."