HOME
DETAILS

പത്തനംതിട്ട പീഡനം: 13 പേര്‍ കസ്റ്റഡിയില്‍, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

  
Web Desk
January 12 2025 | 05:01 AM

pathanamtitta rape case-custody-more investigtion detailes

പത്തനംതിട്ട: പത്തനംതിട്ട  കൂട്ട ബലാത്സംഗ കേസില്‍ 13 പേര്‍ കൂടി കസ്റ്റഡിയില്‍. രണ്ടു പൊലിസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. എഫ്‌ഐആറുകളുടെ എണ്ണം ഒന്‍പതായി. പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. 

 പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഉള്‍പ്പെടും. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും, 13 വയസ്സുമുതല്‍ ചൂഷണത്തിന് ഇരയായതുമായാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുള്ളത്.

കേസില്‍ അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും നവവരനും, അടുത്ത് വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും ഉള്‍പ്പെടുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ചിലരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായും, എന്നാല്‍ കൃത്യമായ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനോടകം ഒമ്പത് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  2 hours ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  3 hours ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  3 hours ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  4 hours ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  4 hours ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  4 hours ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  5 hours ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  5 hours ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  5 hours ago