HOME
DETAILS

ഇന്ത്യൻ മണ്ണിൽ റെക്കോർഡ് കൂട്ടുകെട്ട്; തകർന്നുവീണത് 20 വർഷത്തെ ആരുംതൊടാത്ത റെക്കോർഡ്

  
January 12 2025 | 08:01 AM

smrithi mandhana and prathika rawal record partnership for india

രാജ്കോട്ട്: അയർലാൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ റെക്കോർഡ് കൂട്ടുകെട്ടുമായി ഇന്ത്യ. ഓപ്പണിങ്ങിൽ സ്‌മൃതി മന്ദാനയും പ്രതീക റാവലും ചേർന്നാണ് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 156 റൺസാണ് നേടിയത്. വിമൺസ് ഏകദിനത്തിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 

2004ൽ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ജു ജെയിനും ജയ ശർമയും നേടിയ 152 റൺസിന്റെ കൂട്ടുകെട്ടിന്റെ റെക്കോർഡാണ് സ്‌മൃതി മന്ദാനയും പ്രതീക റാവലും ചേർന്ന് തകർത്തത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ടി കാമിനിയും പൂനം റാവുത്തുമാണ്. 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇരുവരും ചേർന്ന് ഓപ്പണിങ്ങിൽ 175 റൺസാണ് നേടിയിരുന്നത്. 

മത്സരത്തിൽ സ്‌മൃതിയും പ്രതീകയും അർദ്ധ സെഞ്ച്വറി നേടി. സ്‌മൃതി 54 പന്തിൽ 73 റൺസാണ് നേടിയത്. 10 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. റാവൽ എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 61 പന്തിൽ 67 റൺസും നേടി മികച്ച പ്രകടനം നടത്തി. 

 

Smrithi Mandhana And Prathika Rawal Record Partnership For India 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം: എസ്എഫ്‌ഐ

Kerala
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

National
  •  4 hours ago
No Image

ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ

Kerala
  •  4 hours ago
No Image

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത് 

National
  •  4 hours ago
No Image

കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ

Kerala
  •  4 hours ago
No Image

'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

National
  •  5 hours ago
No Image

മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  5 hours ago
No Image

ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

uae
  •  5 hours ago
No Image

വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം

Kerala
  •  5 hours ago