HOME
DETAILS

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

  
September 11 2025 | 04:09 AM

Talabat slapped with one-week closure in Qatar over misleading information

ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും ചൂണ്ടിക്കാട്ടി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (Qatar’s Ministry of Commerce and Industry) ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ തലാബത്ത് സേവനങ്ങള്‍ രാജ്യത്ത് ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. നിരവധി തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പര്‍ (8) ലെ (7), (11) വകുപ്പുകള്‍ കമ്പനി ലംഘിച്ചതായി മന്ത്രാലയം അറിയിച്ചു. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങളും കമ്പനിക്കെതിരെ ഒന്നിലധികം സാധുതയുള്ള പരാതികളും ലഭിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

കമ്പനി ഉപഭോക്താക്കളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം നേടുകയും ചെയ്യുന്നതിന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ അടങ്ങിയ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടത് മറ്റൊരു ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വിപണി മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും സേവന ദാതാക്കള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്നതോ രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് അത് ഊന്നിപ്പറഞ്ഞു.

പിന്നാലെ പ്രശ്‌നം പരിഹരിക്കുന്നതിനും സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമായി ഖത്തരി അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തലബത് ഹോള്‍ഡിംഗ് പിഎല്‍സി അറിയിച്ചു. 

2004 ല്‍ കുവൈത്തില്‍ ആണ് തലബാത് തുടങ്ങിയത്. പിന്നീടത് യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ ഭക്ഷണ, പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി വളരുകയായിരുന്നു.

Qatar’s Ministry of Commerce and Industry has ordered an administrative one-week suspension of Talabat services in the country, citing repeated violations of consumer protection laws and misleading practices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  7 hours ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  7 hours ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  7 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  7 hours ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  7 hours ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  8 hours ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  8 hours ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  8 hours ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  9 hours ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  9 hours ago