കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ
പ്രവേശനം 2016-17
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്എയ്ഡഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ സെപ്റ്റംബര്‍ മൂന്നിനും ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ആറിനും അതത് കോളജുകളില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
രാവിലെ 11 മണിവരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഓഗസ്റ്റ് എട്ട്, 20 തീയതികളില്‍ എസ്.സി വിഭാഗത്തിനും ആഗസ്റ്റ് 11-ന് ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്കും നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സ്‌പോട്ട് അഡ്മിഷന്‍. സെപ്റ്റംബര്‍ മൂന്നിന് എസ്.സിഎസ്.ടി വിഭാഗത്തിന് നടത്തുന്ന സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ അര്‍ഹരായ മറ്റ് വിഭാഗങ്ങളിലേക്ക് സെപ്റ്റംബര്‍ അഞ്ചിന് മാറ്റപ്പെടും.
അത്തരം സീറ്റുകളും ഗവണ്‍മെന്റ് നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച സീറ്റുകളും ഉള്‍പ്പെടുത്തി ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ആറിന് കോളജ് തലത്തില്‍ പ്രവേശനം നടത്തും. പ്രവേശന സമയത്ത് ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കൈവശമുള്ളവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നതാണ്. അതത് കോളജുകളില്‍ അര്‍ഹതയ്ക്കനുസരിച്ച് കോഴ്‌സുകള്‍ മാറാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുന്നതല്ല.
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള യു.ഐ.ടി ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളില്‍ സെപ്റ്റംബര്‍ മൂന്നിന് എസ്.സിഎസ്.ടി വിഭാഗത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അതത് കോളേജുകളില്‍ വച്ചാണ് പ്രവേശനം നടത്തുന്നത്. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ കോളേജുകളിലേക്ക് അപേക്ഷ നല്‍കിയിട്ടില്ലായെങ്കില്‍ അവര്‍ക്ക് സര്‍വകലാശാല അഡ്മിഷന്‍ സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. സ്വാശ്രയ കോളജുകള്‍ യു.ഐ.ടികള്‍ എന്നിവിടങ്ങളില്‍ ജനറല്‍ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ കോളജുകളിലും സെന്ററുകളിലും ലഭിക്കും.
പി.ജി : ഒന്നാം ഘട്ട
അലോട്ട്‌മെന്റ്
പ്രസിദ്ധീകരിച്ചു
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പി.ജി. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം.
സെപ്റ്റംബര്‍ മൂന്നിനകം ചലാനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എസ്.ബി.ടിയില്‍ ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്ത് (വേേു:മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) തങ്ങളുടെ സീറ്റ് ഉറപ്പാക്കേണ്ടണ്‍താണ്. ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്യാത്തവരെ യാതൊരു കാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല.
ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യേണ്ടതാണ്.
അവധി
സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ) നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും സെപ്റ്റംബര്‍ 10 മുതല്‍ 18 വരെ അവധിയായിരിക്കും.
ബി.എസ്‌സി
പ്രാക്ടിക്കല്‍
ജൂണ്‍ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (242 - 2 (ബി)) പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലും രണ്ടാം സെമസ്റ്റല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22, 23, 26, 27 തീയതികളിലും അതത് കേന്ദ്രങ്ങളിലും നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ബി.ടെക്
പുനര്‍മൂല്യനിര്‍ണയം
2015 നവംബറില്‍ നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റര്‍ (2008 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ സൂക്ഷ്മപരിശോധനയ്ക്കായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ ഹാജരാകണം.
പി.ജി പരീക്ഷ : സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും
വിദൂരവിദ്യാഭ്യാസ വിഭാഗം സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന എം.എ, എം.എസ്‌സി, എം.കോം - (പ്രീവിയസ് ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
എം.എ മ്യൂസിക്
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ജൂലൈയില്‍ നടത്തിയ അവസാന വര്‍ഷ എം.എ മ്യൂസിക് പരീക്ഷയിലെ റീ-അപിയറന്‍സ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍ വകുപ്പില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
സീറ്റൊഴിവ്
കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് എസ്.സിഎസ്.ടി, മറ്റ് പിന്നാക്ക വിഭാഗം (ഹിന്ദു), സ്‌പോണ്‍സേഡ് എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ മൂന്ന് രാവിലെ 11 മണിക്ക് വകുപ്പില്‍ ഹാജരാകണം.
എം.എ ഫിലോസഫി (സി.എസ്.എസ്) ഫലം
ജൂലൈയില്‍ നടത്തിയ എം.എ ഫിലോസഫി (2014-16 ബാച്ച് - സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലക്ഷ്മി പി.വി (രജി.നം ജഒക 140501) ഒന്നാം റാങ്ക് നേടി.
റിസര്‍ച്ച് ഫെലോ
ഒഴിവുകള്‍
കേരള സര്‍വകലാശാല കാര്യവട്ടം ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, സിസ്റ്റംസ് അനലിസ്റ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ഫീല്‍ഡ് അസിസ്റ്റന്റ്ടക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, മുന്‍പരിചയം മറ്റ് അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19-നകം അപേക്ഷ സമര്‍പ്പിക്കണം.
കാര്യവട്ടം ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നച്വറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ താല്‍ക്കാലിക ഒഴിവിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ പ്രൊജക്ട് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, മുന്‍പരിചയം മറ്റ് അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19-നകം അപേക്ഷ സമര്‍പ്പിക്കണം.
ബി.എസ്‌സി
പ്രാക്ടിക്കല്‍
ജൂണ്‍ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റര്‍ ബി.എസ്‌സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22, 23, 27,28 തീയതികളിലും രണ്ടാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ നാല്, ആറ്, ഏഴ് തീയതികളിലും നാലാം സെമസ്റ്റര്‍ ബി.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (216)-ന്റെ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 29-നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ സെപ്റ്റംബര്‍ 30-നും അതത് കേന്ദ്രങ്ങളില്‍ നടത്തും.
നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) ഫിസിക്‌സ് ക്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ അഞ്ച്, ഏഴ്, 22 തീയതികളിലും രണ്ടാം സെമസ്റ്റര്‍ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ ആറ്, എട്ട് 23 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും.
നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328 - 2 (എ)) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22, 23, തീയതികളിലും രണ്ടാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 26, 27, തീയതികളിലും അതത് കേന്ദ്രങ്ങളില്‍ നടത്തും.
ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ബി.എ ഫലം
ഏപ്രിലില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ (ആന്വല്‍ സ്‌കീം) റഗുലര്‍ വിദ്യാര്‍ഥികളുടെ സബ്‌സിഡിയറി പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.
ബി.എ അഫ്‌സല്‍ ഉല്‍-ഉലമ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ അഞ്ച് (50 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ്, 250 രൂപ പിഴയോടെ സെപ്റ്റംബര്‍ ഒമ്പത്) വരെ അപേക്ഷിക്കാം.
സെഷണല്‍ മാര്‍ക്ക്
ഇംപ്രൂവ് ചെയ്യാം
ബി.ടെക് കോഴ്‌സ് പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷം കഴിഞ്ഞ, പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഞ്ച്, ഏഴ് സെമസ്റ്ററുകളിലെ വിഷയങ്ങളുടെ സെഷണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യുന്നതിനുള്ള അവസരം നല്‍കും. 2013 സ്‌കീമിലെ റഗുലര്‍ ക്ലാസിലേക്ക് റീ-അഡ്മിഷന്‍ എടുത്താണ് സെഷണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യേണ്ടത്. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ ഇംപ്രൂവ്‌മെന്റ് പറ്റുകയുള്ളൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ എക്‌സാം പോര്‍ട്ടലില്‍ (ംംം.ലഃമാ.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ബി.എസ്‌സി ഫലം
മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തിയ ബി.എസ്.സി (ആന്വല്‍ സ്‌കീം - മേഴ്‌സി ചാന്‍സ് - പാര്‍ട്ട് മൂന്ന് മെയിന്‍) വിഷയങ്ങളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."