HOME
DETAILS

സൂപ്പർതാരം രണ്ട് മത്സരങ്ങളിൽ പുറത്ത്; റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി

  
January 14 2025 | 04:01 AM

Real Madrid have rejected Vinicius Jrs appeal to avoid a two-match ban

മാഡ്രിഡ്: വിനീഷ്യസ് ജൂനിയറിന് രണ്ട് മത്സരങ്ങളിൽ നേരിടേണ്ടിവന്ന വിലക്ക് ഒഴിവാക്കാനുള്ള റയൽ മാഡ്രിഡിന്റെ അപ്പീൽ തള്ളിസ്പാനിഷ് ഫുട്ബോൾ അപ്പീൽ കമ്മിറ്റിയാണ് വിധി പുറത്തുവിട്ടത്. ലാ ലീഗയിൽ വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വിനീഷ്യസിന് ചുവപ്പ് കാർഡ് ലഭിച്ചത്. 

മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ വലൻസിയ ഗോൾ കീപ്പർ സ്റ്റോൾ ഡിമിട്രിവ്സ്‌കിയുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് ബ്രസീലിയൻ താരത്തിന് നേരെ റഫറി ചുവപ്പ് കാർഡ് കാണിച്ചത്. സംഭവം ആക്രമണം ആണെന്ന് മനസിലായതിനു പിന്നാലെയാണ് വിനീഷ്യസിന് രണ്ട് മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഈ വിലക്ക് തള്ളിയ ഈ തീരുമാനം റയലിൻ്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തിരിച്ചടിയായിരിക്കും നൽകുക.

കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയോട് പരാജയപ്പെട്ട് റയലിന് കിരീടം നഷ്ടമായിരുന്നു. മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു റയൽ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ലാ ലീഗയിൽ മികച്ച പ്രകടനം നടത്താൻ തന്നെയായിരിക്കും റയൽ ലക്ഷ്യം വെക്കുക. 

നിലവിൽ സ്‌പാനിഷ് ലീഗിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ. 19 മത്സരങ്ങളിൽ നിന്നും 13 വിജയവും നാല് സമനിലയും രണ്ട് തോൽവിയും അടക്കം 43 പോയിൻ്റാണ് റയലിൻ്റെ കൈവശമുള്ളത്. 44 പോയിൻ്റോടെ അത്ലറ്റികോ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  an hour ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  an hour ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  2 hours ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  3 hours ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  3 hours ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  3 hours ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  4 hours ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  4 hours ago