HOME
DETAILS

മുഖ്യമന്ത്രിക്ക് സ്തുതിഗീതം; ചിത്രസേനന്‍ ജോലിക്ക് അപേക്ഷിച്ചത് 25 ന്, 24 ന് നിയമനം; നിയമനത്തില്‍ ദുരൂഹത

  
January 16, 2025 | 7:44 AM

pinarayi-vijayan-praise-song-controversy-poovathur-chitrasenan-appointment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്റെ നിയമനം വിവാദത്തില്‍. ക്ലറിക്കല്‍ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം നല്‍കുകയായിരുന്നു.നിയമനം ആവശ്യപ്പെട്ട് ചിത്രസേനന്‍ 2024 ഏപ്രില്‍ 25 നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം നല്‍കി 24 ന് തന്നെ ഉത്തരവിറക്കി. ഇടതുസംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണ് ഫയല്‍ നീക്കിയത്. 

മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗാനം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണ് സംഘഗാനം. ഇന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.

''ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍, ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് '' എന്നു തുടങ്ങുന്ന ധനകാര്യവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ് വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.

പഠനകാലം പടയുടെ നടുവിലായിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ പീഡനവും കൊവിഡും നിപായും കാലവര്‍ഷക്കെടുതിയും തുടങ്ങി ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വരെ പാട്ടില്‍ വിഷയമായിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. വ്യക്തിപൂജയെ തള്ളിപ്പറയുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം പുതിയ പാട്ടിനോട് ഇതുവരെ നിലപാടെടുത്തിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago