HOME
DETAILS

കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ തോറ്റതാര്

  
Farzana
January 16 2025 | 09:01 AM

Israel Withdraws from Gaza After Brutal Attacks Fails to Achieve Objectives

ലോകം ഇന്നേവരെ കാണാത്തത്രയും ക്രൂരവും നീചവുമായ ആക്രമണ പരമ്പരകള്‍ക്ക് ശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുന്നു. 15 മാസം നിര്‍ത്താതെ കൂട്ടക്കൊലകള്‍ നടത്തിയിട്ടും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണെ സയണിസ്റ്റ് ഭീകര രാഷ്ട്രം വെടി നിര്‍ത്തലിന് തയ്യാറായിട്ടുള്ളത്. 
 
ഹമാസിനെ നശിപ്പിക്കുക, ഗസ്സയിലെ ഇസ്‌റാഈലി തടവുകാരെ മോചിപ്പിക്കുക, ഗസ്സയുടെ പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്ന സയണിസ്റ്റ് കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക തുടങ്ങിയവ ഇസ്‌റാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.

ലക്ഷ്യ സാധ്യത്തിനായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരിവാരങ്ങളും കാട്ടിക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ വാക്കുകള്‍ക്കതീതമാണ്.  കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വയോധികര്‍...പതിനായിരക്കണക്കിന് നിരപരാധികളായ മനുഷ്യരെ അവര്‍ കൊന്നൊടുക്കി. ഏറ്റവും വികസിതമായ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍. 
ലോകരാജ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഭീകരതക്ക് കൂട്ടുനിന്നു. ഒന്നും പ്രതികരിക്കാതെ ചിലര്‍ മൗനത്തിന്റെ കൂട്ടിലൊളിച്ചു. അമേരിക്കയും ശിങ്കിടികളും മാത്രമല്ല അറബ് രാജ്യങ്ങള്‍ പോലും ഗസ്സക്കെതിരായ ആക്രമണങ്ങളില്‍ പലപ്പോഴും ക്രൂരമായ മൗനം പാലിച്ചു. 

ഇതിനെല്ലാം ശേഷവും പക്ഷേ നെതന്യാഹുവിന്റെ സൈന്യത്തിന് ചുരുക്കം ചില ഇസ്‌റാഈലി തടവുകാരെ ഒഴികെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അതും വംശഹത്യയുടെ 54 ദിവസങ്ങള്‍ക്ക് ശേഷം, ഫലസ്തീന്‍ പ്രതിരോധ മുന്നണിയുമായുണ്ടാക്കിയ കരാറിലൂടെ മാത്രം. അന്ന് ഹമാസ് വിട്ടയക്കില്ല എന്ന ഒരു തീരുമാനമാണ് എടുത്തിരുന്നതെങ്കില്‍ ഒരാളെ മോചിപ്പിക്കാന്‍ കഴിയാത്ത തീര്‍ത്തും പരാജിയതനായ ഒരു ഭരണാധികാരി ആകുമായിരുന്നു നെതന്യാഹു ഇസ്‌റാഈല്‍ ജനതക്ക് മുന്നില്‍. 

ഒടുവില്‍ 467 ദിവസത്തെ 'ലൈവ് സ്ട്രീം വംശഹത്യ'ക്ക് ശേഷം, ഈ രാത്രി നെതന്യാഹു മുട്ടുകുത്തിയിരിക്കുകയാണ്. ഇസ്‌റാഈലി തടവുകാരുടെ മോചനം ഉറപ്പുനല്‍കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ ഹമാസുമായി സമ്മതിച്ചിരിക്കുകയാണ്.

എന്നാല്‍ ഇസ്‌റാഈലിന് മുന്നില്‍ കീഴടങ്ങിയില്ല എന്ന അഭിമാനത്തോടെയാണ് ഗസ്സയും ഹമാസും ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുമ്പോള്‍, യുദ്ധസമയത്ത് ഹമാസ് മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടതായി കാണാം.  അതേസമയം, നെതന്യാഹുവിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിട്ടില്ലെന്നതും വളരെ വ്യക്തമാണ്.  ഹമാസ് നേതാവ് യഹ്‌യ അല്‍ സിന്‍വാറിന്റെ  പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ചതുപ്പുകളിലേക്കാണ് അധിനിവേശകര്‍ കൂപ്പുകുത്തിയിരിക്കുന്നത്.

അതേസമയം, ഈ കെടുതികളില്‍ നിന്ന് രാഷ്ട്രീയമായും സായുധമായും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നത് ഹമാസ് നേരിടാനിരിക്കുന്ന വെല്ലുവിളി തന്നെയാണ്. ഹമാസിനെ മുന്നില്‍ നിന്ന് നയിച്ച പല നേതാക്കളും ഈ കാലയളവില്‍ ഇല്ലാതായിരിക്കുന്നു.  ഹമാസിന്റെ മുഖവും മസ്തിഷ്‌കവുമായിരുന്ന നേതൃനിര ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നുവെന്ന് തന്നെ വേണം കരുതാന്‍. ചുരുക്കിപ്പറഞ്ഞാല്‍ സ്ഥാപിക്കപ്പെട്ട ശേഷം ഇത്രമേല്‍ ശക്തമായൊരു പരീക്ഷണ കാലഘട്ടം ഹമാസും കടന്നുപോയിട്ടുണ്ടാവില്ല. 

ഹമാസിനെ ഇല്ലാതാക്കുക എന്നതോടൊപ്പം ഗസ്സയെ പൂര്‍ണമായും പുറന്തള്ളുക എന്ന ഗൂഢപദ്ധതി കൂടിയുണ്ടായിരുന്നു ഇസ്‌റാഈലിന്. 1948 ലും 1967 ലേയും പോലെ വലിയ തോതിലുള്ള അഭയാര്‍ഥി പ്രവാഹം ഗസ്സയില്‍ നിന്ന് ഈജിപ്തിലെ സീനായിലേക്ക് ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു. 

''റഫ ഇപ്പോഴും തുറന്നുതന്നെയുണ്ട്. ആര്‍ക്കും അതുവഴി പുറത്തുപോകാം. അങ്ങനെ പോകാന്‍ ഞാനവരെ ഉപദേശിക്കുന്നു' എന്ന  ഐ.ഡി.എഫിന്റെ അന്താരാഷ്ട്ര വക്താവ് റിച്ചാര്‍ഡ് ഹെഷ്റ്റിന്റെ പ്രസ്താവന ഇസ്‌റാഈലിന്റെ ഈ ലക്ഷ്യം തുറന്നു കാട്ടുന്നതായിരുന്നു. 2023 ഒക്‌ടോബര്‍ 10നാണ് ഹെഷ്റ്റ് ഈ പ്രസ്താവന നടത്തിയത്. ഗസ്സയില്‍ ആക്രമണം കടുപ്പിച്ച് അവിടെയുള്ളവരെ റഫ അതിര്‍ത്തി വഴി സീനായ് മേഖലയിലേക്ക് പുറംതള്ളാനുള്ള ഈ സയണിസ്റ്റ് ഗൂഢപദ്ധതിക്കെതിരെ അപ്പോള്‍ തന്നെ പ്രതിഷേധമുയര്‍ന്നു. കാര്യം കൈവിടുമെന്ന് തോന്നിയ ഐ.ഡി.എഫ് ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. 
 
2005ല്‍ ഗസ്സയില്‍ നിന്ന് ഒഴിപ്പിച്ച കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടുതല്‍ വിശാലമായി പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും അതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. 'റിട്ടേണിങ് ഹോം' എന്ന മുദ്രാവാക്യവുമായി ഗസ്സയില്‍ വീണ്ടും സെറ്റില്‍മെന്റുകള്‍ ആരംഭിക്കുന്നതിനുള്ള ക്യാംപയിന്‍ വരെ തുടങ്ങിയിരുന്നു തീവ്ര വലതുപക്ഷ കക്ഷികള്‍. ഇതോടൊപ്പം വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചടക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല.  

പതിനായിരക്കണക്കിന് മനുഷ്യരുടെ മയ്യിത്തുകള്‍ക്കു മേല്‍ കയറി നിന്ന് ഇസ്‌റാഈല്‍ വിജയാരവം മുഴക്കുന്നുണ്ടെങ്കിലും പരാജയത്തിന്റെ അപമാനം മറക്കാനുള്ള അട്ടഹാസം മാത്രമാണതെന്നാണ് ഇതെല്ലാം വിളിച്ചു പറയുന്നത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയതും ഗസ്സയിലെ ഭൗതിക സംവിധാനങ്ങളെല്ലാം ഭസ്മമാക്കിയതും ഗസ്സയെ മുഴുവന്‍ തെരുവിലിറക്കിയതും ലക്ഷത്തിലേറെ മനുഷ്യരെ പാതി ജീവനായി അവശേഷിപ്പിച്ചതും മാത്രമാണ് ഇസ്‌റാഈലിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത്. 

 

After 15 months of relentless attacks, Israel has decided to withdraw from Gaza, ending a period of unprecedented violence. Despite declaring its goals to destroy Hamas, free Israeli prisoners, and secure safe returns for Zionist settlers in Gaza, Israel's objectives remain unfulfilled. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  15 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  15 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  15 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  15 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  16 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  16 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  17 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  17 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  17 hours ago