HOME
DETAILS

മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

  
January 16, 2025 | 9:10 AM

new-monitoring-committee-formed-for-mullaperiyar-dam-safety

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതേറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്‌നാടിനായിരുന്നു മേല്‍ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. കേരളത്തിന്റെയും, തമിഴ്‌നാടിന്റേയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാണ്. 

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ സമിതി ഡാം തുടര്‍ച്ചയായി പരിശോധിക്കും. കാലവര്‍ഷത്തിനു മുന്‍പും കാലവര്‍ഷ സമയത്തും ഡാം സസൂക്ഷ്മം നിരീക്ഷിക്കും. സുരക്ഷ നിരീക്ഷിച്ച ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുമെന്നും ആ നടപടികള്‍ തമിഴ്‌നാട് നടപ്പിലാക്കണമെന്നും ജലശക്തി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണവും ഈ വിഷയത്തില്‍ തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ കേരളം നിരന്തരം ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  8 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ

uae
  •  8 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്

Kerala
  •  8 days ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുക്കുന്നു; 2026 മുതൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് വിലക്ക്

uae
  •  8 days ago
No Image

'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ ഡി.ജി.പിക്ക് ലഭിച്ച പരാതി എ.ഡി.ജി.പിക്ക് കൈമാറി 

Kerala
  •  8 days ago
No Image

കുവൈത്തില്‍ 589 ഫുഡ് ട്രക്കുകളുടെ അനുമതി റദ്ദാക്കി വ്യവസായ മന്ത്രാലയം 

Kuwait
  •  8 days ago
No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  8 days ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  8 days ago