HOME
DETAILS

ആസ്‌ത്രേലിയയിലെ ഗാബ സ്‌റ്റേഡിയത്തിൽ തീ പിടിത്തം; ബിഗ് ബാഷ് ലീ​ഗ് പോരാട്ടം നിർത്തിവച്ചു

  
January 16, 2025 | 2:54 PM

Fire breaks out at the Gabba Stadium in Australia The Big Bash League has been suspended

ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗിനിടെ സ്‌റ്റേഡിയത്തില്‍ തീ പിടിത്തമുണ്ടായത്. ഗാബ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്- ഹൊബാര്‍ട്ട് ഹരിക്കേയ്ന്‍സ് പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി തീ പടർന്നത്. ഇതോടെ കളി നിര്‍ത്തിവെയ്ക്കുകയായിരുന്നു.ആര്‍ക്കും പരിക്കില്ല. വലിയ ദുരന്തമാണ് ഒഴിവായത്.

സ്റ്റേഡിയത്തിലെ എന്റര്‍ടൈന്‍മെന്റ് ഏരിയയിലെ ഡിജെയ്ക്കായി സെറ്റ് ചെയ്ത ഭാഗത്താണ്പിടിത്തമുണ്ടായത്.മത്സരത്തിലെ രണ്ടാം ഇന്നിം​ഗ്സിൽ  ഹരിക്കെയ്ന്‍സ് ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് തീ പടർന്നത്. ഇതോടെ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാനെത്തിയ ആരാധകരെ പരമാവധി മാറ്റി. തീ കണ്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ട് അതു കെടുത്തുകയുമായിരുന്നു.

പിന്നീട് മത്സരം തുടര്‍ന്നു. പോരാട്ടത്തില്‍ ഹരിക്കെയ്ന്‍സ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഹരിക്കെയ്ന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി. 5 വിക്കറ്റ് ജയമാണ് അവര്‍ ആഘോഷിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  an hour ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  an hour ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  an hour ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  an hour ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  2 hours ago
No Image

ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി  ട്രംപ്

International
  •  2 hours ago
No Image

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്, ചിത്രം പുറത്ത്; 'കവറില്‍ ഇത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  2 hours ago
No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  2 hours ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  2 hours ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  3 hours ago