HOME
DETAILS

റൊണാൾഡോക്ക് ശേഷം ഇതാദ്യം; ഹാട്രിക് തിളക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു

  
January 17 2025 | 04:01 AM

amad diallo score a hatric for manchester united

ഓൾഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഹാട്രിക് നേടിയ അമദ് ഡയല്ലോയാണ് റെഡ് ഡെവിൾസിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മാനുവൽ ഉഗാർട്ടയുടെ ഓൺ ഗോളിലൂടെ സതാംപ്ടൺ ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഹാട്രിക് നേടി ഡയല്ലോ ടീമിന് ആവേശകരമായ വിജയം നൽകുകയായിരുന്നു. 

വെറും 12 മിനിറ്റുകളിൽ ആയിരുന്നു താരത്തിന്റെ ഹാട്രിക് പിറന്നത്. മത്സരത്തിൽ 86, 90, 90+4 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്. മൂന്ന് വർഷത്തിന് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഒരു താരം ഹാട്രിക് നേടുന്നത്. 2022ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു ഹാട്രിക് പിറന്നത്. റൊണാൾഡോക്ക് ശേഷം അമദ് ഡയല്ലോ ഹാട്രിക് നേടി തിളങ്ങിയത് ഏറെ ശ്രദ്ധേയമായി.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പന്ത്രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 21 മത്സരങ്ങളിൽ നിന്നും ഏഴു വിജയവും അഞ്ചു സമനിലയും ഒമ്പത് തോൽവിയുമായി 26 പോയിന്റാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനുള്ളത്. ജനുവരി 19ന് നടക്കുന്ന മത്സരത്തിൽ ബ്രൈറ്റൺ  ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ

Kerala
  •  3 days ago
No Image

'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

National
  •  3 days ago
No Image

മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

uae
  •  3 days ago
No Image

വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം

Kerala
  •  3 days ago
No Image

വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍  നിര്‍ദേശം നല്‍കി വനംമന്ത്രി

Kerala
  •  3 days ago
No Image

CBSE സ്‌കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം

latest
  •  3 days ago
No Image

ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം

Kerala
  •  3 days ago
No Image

പകുതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍, ജാമ്യമില്ല

Kerala
  •  3 days ago