HOME
DETAILS

ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവുശിക്ഷ

  
Web Desk
January 17 2025 | 08:01 AM

Former Pakistan Prime Minister Imran Khan sentenced to 14 years in prison in land corruption case

ലാഹോര്‍: അല്‍ ഖാദിര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാം ഖാനെ 14 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ പ്രാദേശിക കോടതി. ഇതേ കേസില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതല്‍ ഖാന്‍ ജയിലില്‍ കഴിയുന്ന റാവല്‍പിണ്ടി നഗരത്തിലെ ഒരു അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാന്‍ ഖാന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിന്റെ കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്.

വ്യത്യസ്ത കാരണങ്ങളാല്‍ മൂന്ന് തവണ മാറ്റിവെച്ച വിധി അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി നസീര്‍ ജാവേദ് റാണയാണ് പ്രഖ്യാപിച്ചത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (NAB) 2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാന്‍ (72), ഭാര്യ ബുഷ്‌റ ബീബി (50) എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. പ്രതികള്‍ രാജ്യത്തിന് 190 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്.

14 വര്‍ഷം ഇമ്രാന്‍ ഖാനെ ജയിലിലാക്കിയ അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ് എന്താണ്?

ഒരു വസ്തു കച്ചവടക്കാരനുമായി ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ പിആര്‍ തുക ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.

ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നപ്പോള്‍ വെളുപ്പിച്ച കള്ളപ്പണത്തിന് പകരമായി ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്ന് ഭൂമി സമ്മാനമായി സ്വീകരിച്ചുവെന്നതാണ് ദമ്പതികള്‍ക്കെതിരെയുള്ള ആരോപണം.

വ്യവസായിയായ മാലിക് റിയാസിനെ മറ്റൊരു കേസില്‍ പിഴയടയ്ക്കാന്‍ ഖാന്‍ അനുവദിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. വെളുപ്പിച്ച 190 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടd 2022 ല്‍ ബ്രിട്ടീഷ് അധികാരികള്‍ പാകിസ്ഥാന്റെ ദേശീയ ഖജനാവിലേക്ക് തിരികെ നിക്ഷേപിച്ചു.

ഇമ്രാന്‍ ഖാനേയും ഭാര്യയേയും യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സഹായിച്ച വ്യവസായിയുടെ വ്യക്തിപരമായ നേട്ടത്തിനായി ഫണ്ട് റീഡയറക്ട് ചെയ്‌തെന്നാണ് ആരോപണം.

ഝലമിലെ അല്‍ ഖാദിര്‍ സര്‍വകലാശാലയ്ക്കായി 458 കനാല്‍ ഭൂമി ഏറ്റെടുത്തതുള്‍പ്പെടെ ഈ ഒത്തുതീര്‍പ്പില്‍ നിന്ന് പ്രയോജനം നേടിയതായി അല്‍ ഖാദിര്‍ ട്രസ്റ്റിന്റെ ട്രസ്റ്റി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യക്കു മേല്‍ ആരോപിക്കപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്;  പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം

Kerala
  •  11 days ago
No Image

ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍

Kerala
  •  11 days ago
No Image

'ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

National
  •  11 days ago
No Image

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

Kerala
  •  11 days ago
No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  11 days ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  11 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  11 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  11 days ago