HOME
DETAILS

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

  
January 18, 2025 | 9:29 AM

Gaza ceasefire from 0630 Sunday Qatar

ജറുസലേം: ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഞായറാഴ്ച രാവിലെ ആറര മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരാറിന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.

കരാറിലെ കക്ഷികളും മധ്യസ്ഥരും ഏകോപിപ്പിച്ചതനുസരിച്ച്, ഗസ്സയിലെ വെടിനിര്‍ത്തല്‍ ജനുവരി 19 ഞായറാഴ്ച രാവിലെ ഗസ്സയിലെ പ്രാദേശിക സമയം 8:30ന്  ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

ആദ്യഘട്ടത്തില്‍ 737 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. ശനിയാഴ്ച അംഗീകരിച്ച ഗസ്സ വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും ആദ്യ ഘട്ടത്തിന്റെ ഭാഗമായി 737 തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ നീതിന്യായ മന്ത്രാലയം അറിയിച്ചു.

നിലവില്‍ കസ്റ്റഡിയിലുള്ള 737 തടവുകാരെയും തടവുകാരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന് നീതിന്യായ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

ഗസ്സ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും അംഗീകരിക്കാന്‍ ഇന്ന് ഇസ്‌റാഈല്‍ മന്ത്രിസഭ വോട്ട് ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഞായറാഴ്ച ആരംഭിക്കുന്ന വെടിനിര്‍ത്തല്‍ ഗസ്സയിലെ എക്കാലത്തെയും മാരകമായ ബോംബാക്രമണവും ഹീനമായ യുദ്ധക്കുറ്റങ്ങളും നിര്‍ത്തലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലംഘിക്കാനുള്ളതാണ് സന്ധികളും ഉടമ്പടികളുമെന്ന മുന്നെയുള്ള ഇസ്‌റാഈല്‍ നേതാക്കന്മാരുടെ പരാമര്‍ശങ്ങളും ഓര്‍മിപ്പിക്കുന്ന വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിദഗ്ധരുമുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ ഗസ്സയിലെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ഫലസ്തീന്‍ അതോറിറ്റി പൂര്‍ത്തിയാക്കിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

Gaza ceasefire from 06:30 Sunday: Qatar


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago