ലക്ഷദ്വീപ് സംഘം കൊച്ചിയിലെത്തി
കൊച്ചി: ഹജ്ജിനായി ലക്ഷദീപ് തീര്‍ഥാടക സംഘം കൊച്ചിയിലെത്തി. ഒന്നാം തീയതി നാല് കപ്പലുകളിലായി പുറപ്പെട്ട 287 തീര്‍ഥാടകരാണ് ഇന്നലെ രാവിലെ വില്ലിങ്ടണ്‍ ഐലന്റില്‍ എത്തിച്ചേര്‍ന്നത്. മുന്‍ കാലങ്ങളില്‍ ചെറുസംഘങ്ങളായി കേരളത്തിലെത്തി പുറപ്പെട്ടിരുന്ന ദീപ് നിവാസികള്‍ ഒരു ദിവസം എത്തിചേരുന്നത് ആദ്യമാണ്. 131 സ്ത്രീകളും 156 പുരുഷന്മാരും അടങ്ങുന്ന സംഘത്തിനൊപ്പം രണ്ട് വളണ്ടിയര്‍മാരും അനുഗമിക്കും.
സംഘം അഞ്ചാം തീയതി വൈകീട്ട് ജിദ്ദയിലേക്ക് തിരിക്കും. ഹജ്ജ് ക്യാംപിന്റെ അവസാന ദിവസമായ അഞ്ചിന് കേരളത്തിലെ നൂറില്‍ താഴെ വരുന്ന തീര്‍ഥാടകരും മാഹിയില്‍ നിന്നുള്ള 28 പേരും ദീപ് നിവാസികള്‍ക്കൊപ്പം പുറപ്പെടും. ഒന്‍പത് ദ്വീപുകളില്‍ നിന്നും തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് സംഘത്തിലുണ്ട്. ഏറ്റവും കൂടുതല്‍ പേര് കവരത്തിയില്‍ നിന്നാണ്. 58 പേര്. മിനിക്കോയില്‍ നിന്നാണ് കുറവ്. ഒന്‍പത് പേര്. കഴിഞ്ഞ തവണത്തേക്കാള്‍ തീര്‍ഥാടകരുടെ എണ്ണം കുറവാണ്.
ഈ വര്‍ഷം 356 അപേക്ഷകളാണ് ദ്വീപില്‍ നിന്ന് ലഭിച്ചത്. 287 പേര്‍ക്കാണ് അവസരം ലഭിച്ചത്. 20 വയസുകാരന് ഹസീബ് അസല്‍ മുതല്‍ 82കാരി ആമിന വരെ അടങ്ങുന്നതാണ് സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."