HOME
DETAILS

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസ്: കോടതിയില്‍ രഹസ്യമൊഴി നൽകി കലാ രാജു

  
Web Desk
January 22, 2025 | 2:17 PM

Koothattukulam kidnapping case Kala Raju gave confidential statement in court

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ  സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന്  കലാ രാജു പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല കോടതിയിൽ വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സിപിഎമ്മിൽ തുടരാൻ ആഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി. 

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെയാണ് കൂത്താട്ടുകുളം കൗൺസിലിറായ കല രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി ഉയർന്നത്. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കല രാജു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കലാ രാജു ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കലാ രാജു പറഞ്ഞിരുന്നു. തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിക്കുകയായിരുന്നു. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ല, നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കലാ രാജു പറഞ്ഞിരുന്നു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കലാ രാജുവിൻ്റെ മകൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഈ കേസിന്റെ തുടർച്ചയുടെ ഭാഗമായാണ് കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകിയത്  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  a day ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  a day ago
No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  a day ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  a day ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  a day ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  a day ago