HOME
DETAILS

ഒറ്റ ഓവറിൽ 22 റൺസ്! രോഹിത്തിന്റെയും ധവാന്റെയും റെക്കോർഡ് പഴങ്കഥയാക്കി സഞ്ജു

  
Web Desk
January 23 2025 | 04:01 AM

sanju samson create a new record in t20 cricket

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി-20യിൽ ഏഴ് വിക്കറ്റുകളുടെ മിന്നും വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 20 ഓവറിൽ 132 റൺസിന്‌ പുറത്താക്കുയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ 20 പന്തിൽ 26 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സുമാണ് സഞ്ജു നേടിയത്, ഇതിൽ 22 റൺസും ഒറ്റ ഓവറിലാണ് പിറന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സഞ്ജു 22 റൺസ് അടിച്ചെടുത്തത്. ഇതോടെ ടി-20യിൽ രണ്ടാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി.

രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയിരുന്നത്. ഇരുവരും 16 റൺസാണ് രണ്ടാം ഓവറിൽ അടിച്ചെടുത്തത്. 2018ൽ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2019ൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ധവാനും ഈ നേട്ടം ആവർത്തിച്ചു. 

ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമയും മികച്ച പ്രകടനമാണ് നടത്തിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ 
എന്നിവർ രണ്ട് വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

latest
  •  7 hours ago
No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  7 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  7 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  8 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  8 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  9 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  9 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  9 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  9 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  10 hours ago