HOME
DETAILS

യുഎഇയിലെ റമദാന്‍ 2025; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ സമയ മാറ്റങ്ങള്‍

  
January 23 2025 | 06:01 AM

Ramadan 2025 in UAE Important Time Changes You Should Know

ദുബൈ: റമദാന്‍ അടുക്കുമ്പോള്‍, നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യങ്ങളുടെയും മാസം ദൈനംദിന ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹിജ്‌റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാന്‍ പ്രഭാതം മുതല്‍ സന്ധ്യ വരെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനകളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഒത്തുചേരലാണ്. 

ഈ വര്‍ഷം മാര്‍ച്ച് 1 ന് റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിശുദ്ധ മാസത്തില്‍ പ്രതീക്ഷിക്കേണ്ട ചില പ്രധാന ക്രമീകരണങ്ങള്‍ ഇതാ:

റമദാന്‍, ജോലി സമയത്തെ എങ്ങനെ ബാധിക്കുന്നു
ഓഫീസ് ഷെഡ്യൂളുകള്‍, സ്‌കൂള്‍ സമയം, സാലിക് പീക്ക്അവര്‍ ടോള്‍ ചാര്‍ജുകള്‍, പണമടച്ചുള്ള പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ ദൈനംദിന ദിനചര്യകളില്‍ റമദാനില്‍ മാറ്റങ്ങളുണ്ടാകും. വിശുദ്ധ മാസത്തില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ ഒരു അവലോകനം ഇതാ:

1. സ്വകാര്യ മേഖലയിലെ ഓഫീസുകള്‍
റമദാനില്‍, യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സമയം കുറയ്ക്കാനുള്ള അനുമതിയുണ്ട്. ഇതിനാല്‍ തൊഴിലാളികള്‍ക്ക് പ്രവൃത്തി ദിവസം രണ്ട് മണിക്കൂര്‍ ചുരുക്കാനാകും. ഫെഡറല്‍ ഡിക്രി2021ലെ 33ാം നമ്പര്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 1ന്റെ ആര്‍ട്ടിക്കിള്‍ 15 (2) പ്രകാരമാണിത്.

യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (u.ae) അനുസരിച്ച്, അമുസ്‌ലിം തൊഴിലാളികള്‍ക്കും ശമ്പള കിഴിവ് കൂടാതെ ഈ കുറഞ്ഞ പ്രവൃത്തി സമയത്തിന് അര്‍ഹതയുണ്ട്.

2. പണമടച്ചുള്ള പാര്‍ക്കിംഗ്
റമദാനില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സമയം ക്രമീകരിച്ചിരിക്കുന്നു:

പതിവ് സമയം: വര്‍ഷം മുഴുവനും രാവിലെ 8 മുതല്‍ രാത്രി 10 വരെ.

റമദാന്‍ സമയം: രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ 10 വരെയും.

3. സാലിക്കിന്റെ തിരക്കേറിയ സമയവും തിരക്കില്ലാത്ത സമയവും
ദുബൈയിലെ ടോള്‍ സംവിധാനമായ സാലിക്ക് ജനുവരി 31 ന് വേരിയബിള്‍ പ്രൈസിംഗ് അവതരിപ്പിക്കും, കൂടാതെ മറ്റു ചില മാറ്റങ്ങളും സാലിക്ക് റമദാനില്‍ വരുത്തും.

സാധാരണ പ്രവൃത്തിദിവസങ്ങളും വാരാന്ത്യങ്ങളും:

തിരക്കേറിയ സമയം (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ): 6 ദിര്‍ഹം.

തിരക്കില്ലാത്ത സമയം (രാവിലെ 7 മുതല്‍ 9 വരെയും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 2 വരെയും): 4 ദിര്‍ഹം.

ഞായറാഴ്ചകള്‍ (പൊതു അവധി ദിനങ്ങളും ഇവന്റുകളും ഒഴികെ):

പീക്ക് ഹവര്‍ (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ), ഓഫ്പീക്ക് (രാവിലെ 7 മുതല്‍ 9 വരെയും 2 മുതല്‍ 7 വരെയും) മണിക്കൂറിന് 4 ദിര്‍ഹം ആണ് ഈടാക്കുന്നത്.

പ്രവൃത്തിദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ പുലര്‍ച്ചെ 2 മുതല്‍ 7 വരെ നിരക്കുകള്‍ ബാധകമല്ല.

4. സ്‌കൂള്‍ സമയം
2025 ലെ റമദാന്‍ സ്‌കൂള്‍ സമയത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും, അവ കഴിഞ്ഞ വര്‍ഷത്തെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്:

2024ല്‍ ദുബൈയിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) റമദാനില്‍ സ്വകാര്യ സ്‌കൂളുകള്‍ പ്രതിദിനം പരമാവധി അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമാക്കിരുന്നു. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ക്ലാസുകള്‍ അവസാനിക്കും.

5. പലചരക്ക് കടകളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം
സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

6. റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തന സമയം

u.ae അനുസരിച്ച്, മിക്ക റെസ്റ്റോറന്റുകളും ഉപവാസ സമയം പാലിക്കുകയും പകല്‍ സമയത്ത് അടച്ചിടുകയും ചെയ്യും. വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം തുറക്കുകയും ചെയ്യും. എന്നിരുന്നാലും, ചില റെസ്റ്റോറന്റുകളും കഫേകളും പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. അടച്ച സ്ഥലങ്ങളില്‍ ഡൈന്‍ഇന്‍ ഓപ്ഷനുകള്‍, ടേക്ക്അവേ, ഡെലിവറി സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  a day ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  a day ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  a day ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  a day ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  a day ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago
No Image

എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a day ago