അംബാനിയുടെ മോഡലാകുന്നത് മോദിക്കു പറ്റിയ പണി: കെജ്രിവാള്
ന്യൂഡല്‍ഹി: അംബാനിയുടെ മോഡലാവുകയെന്നത് മോദിക്കു പറ്റിയ പണിയെന്ന് കെജ്രിവാള്. കഴിഞ്ഞ ദിവസം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി പുറത്തിറക്കിയ റിലയന്‍സ് ജിയോയുടെ പ്രചാരണത്തിനായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ളത്. റിലയന്‍സ് ജിയോ സേവനങ്ങള്‍ നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സമര്‍പ്പിക്കുന്നു എന്നു കാട്ടിയാണ് ചില പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പരസ്യം പ്രത്യക്ഷപ്പെട്ടത്. മോദിയുടെ പടം വച്ച പരസ്യം വിവാദമായതോടെയാണ് കെജ്രിവാള് രംഗത്തെത്തിയത്. പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വകാര്യ കമ്പനികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിയമപരമായി ശരിയാണോ അല്ലയോ എന്ന വിഷയത്തിലും ചര്‍ച്ചകള്‍ സജീവമാണ്.
മോദി റിലയന്‍സിന്റെ സ്വന്തം ആളായെന്നും ഈ പണി തുടരുന്നതു തന്നെയാണ് അദ്ദേഹത്തിനു നല്ലതെന്നും കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. മോദി മുകേഷ് അംബാനിയുടെ പോക്കറ്റിലാണെന്നതിനു ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സിന്റെ സെയില്‍സ്മാനായി മോദി മാറി. 2019ലെ തെരഞ്ഞെടുപ്പില്‍ ജനം ഇതിനെല്ലാം കണക്കു പറയുമെന്നും കെജ്രിവാള് ട്വിറ്ററിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."