വില്‍പനയ്ക്കായി സൂക്ഷിച്ച ഒന്നര ടണ്‍ റേഷനരി പിടികൂടി
കൊട്ടാരക്കര: ശൂരനാട് പള്ളിക്കല്‍ ആറിന്റെ അരികില്‍ ആനയടി ആറാട്ടു കടവിനു എതിര്‍വശം ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കരിഞ്ചന്തയില്‍ വില്‍പനയ്ക്കായി 30 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ റേഷന്‍ അരിയും 11 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ടണ്ണിലധികം ഗോതമ്പുമാണ് പിടിച്ചെടുത്തത്.
കൊട്ടാരക്കര ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി അജിതാ ബേഗത്തിന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ സ്‌കോഡ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. ബിനോജ്, എ.എസ്.ഐമാരായ ഷാജഹാന്‍, ശിവശങ്കരപിളള, എസ്.സി.പി.ഒമാരായ രാധാകൃഷ്ണപിളള, അജയകുമാറും, ശൂരനാട് പൊലിസും ചേര്‍ന്നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ അരിയും, ഗോതമ്പും അരി നിറയ്ക്കുന്നതിനുളള 100 കണക്കിനു പ്ലാസ്റ്റിക് ചാക്കുകളും, ചാക്കു തുന്നാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് മെഷിനും, എഫ്.സി.ഐയുടെ ലേബലുളള ചണചാക്കുകളും പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ചാക്കിനു പുറത്തായി ലേബല്‍ പതിച്ചിരുന്നു.
വീടു വാടകയ്ക്ക് എടുത്ത് കരിഞ്ചന്തയില്‍ റേഷനരി വ്യാപാരം നടത്തി വന്നിരുന്ന തഴവ, വട്ടപ്പറമ്പിലുളള നിസാറിനേയും വീടു വാടകയ്ക്ക് നല്‍കിയവരേയും പ്രതികളാക്കി കേസന്വേഷണം നടത്തിവരുന്നതായും റേഷനരിയും മറ്റും പിടിച്ചെടുത്ത വിവരം എഫ്.സി.ഐ ഏരിയാ മാനേജര്‍ക്കും, ജില്ലാ സപ്ലൈ ഓഫിസര്‍ക്കും നല്‍കിയതായും ശാസ്താംകോട്ട സി.ഐ എ. പ്രസാദ്, ശൂരനാട് എസ്. ഐ പ്രൈജു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."