HOME
DETAILS

ഇറാനുമായും വഴക്കിട്ട് ട്രംപ്; ഇറാന്റെ എണ്ണ കയറ്റുമതി നിര്‍ത്തിക്കുമെന്ന് ഭീഷണി 

  
Farzana
February 06 2025 | 04:02 AM

Trump Engages in Conflict with Iran After Trade Wars Issues Strong Statements

വാഷിങ്ടണ്‍: ചൈനയുള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക ശക്തികളോട് വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ ഇറാനുമായും വഴക്കിടാൻ തുടങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് പ്രസ്താവനകളാണ് ട്രംപ് ഇറക്കിയത്. ഇറാനില്‍ പരമാവധി സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെടുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ചൊവ്വാഴ്ച ട്രംപ് ഒപ്പുവച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവനകള്‍. ഇറാന്‍ തന്നെ വധിച്ചാല്‍ പിന്നെ അവര്‍ ബാക്കിയുണ്ടാകില്ലെന്നും ഒന്നും അവശേഷിപ്പിക്കാതെ ഇറാനെ നാമാവശേഷമാക്കാന്‍ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായുമാണ് ട്രംപിന്റെ പ്രതികരണം.

ട്രംപിനും മറ്റ് യു.എസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. ട്രംപിനെ വധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെപ്റ്റംബറില്‍ ഇറാന്‍ നിർദേശിച്ചതായും വൈറ്റ് ഹൗസ് ആരോപിക്കുന്നു. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ കൊല്ലാനുള്ള ഇറാന്റെ നീക്കം പരാജയപ്പെടുത്തിയതായി നവംബറില്‍ വൈറ്റ്ഹൗസ് അവകാശപ്പെട്ടിരുന്നു.

ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അസംസ്‌കൃത എണ്ണ ഉൽപാദകര്‍ക്ക് മേല്‍ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തുന്നത് ഊർജ വിപണികളെ അസ്ഥിരപ്പെടുത്തുമെന്നാണ് ഇതിനോട് ഇറാന്‍ പ്രതികരിച്ചത്. എണ്ണ വിപണിയെ അരാഷ്ട്രീയവല്‍ക്കരിക്കുന്നത് ഊർജ സുരക്ഷയ്ക്ക് സുപ്രധാന പ്രശ്‌നമാണ്. എണ്ണ ഉൽപാദകര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതും ഒപെക്കില്‍ സമ്മർദം ചെലുത്തുന്നതും എണ്ണ, ഊർജ വിപണികളെ അസ്ഥിരപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ഇറാന്‍ എണ്ണമന്ത്രി മുഹ്‌സിന്‍ പക്‌നെജാദ് പറഞ്ഞു.

അതേസമയം, ഇറാനുമായുള്ള ആണവ സമാധാന കരാറാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇസ്‌റാഈലും ഇറാനെ തകര്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണെന്നും സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. കരാര്‍ യാഥാർഥ്യമാക്കാന്‍ ഉടന്‍തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്നും യാഥാർഥ്യമായാല്‍ പശ്ചിമേഷ്യയില്‍ വലിയ ആഘോഷം നടത്തണമെന്നും ട്രംപ് കുറിച്ചു. ആണവസമ്പുഷ്ടീകരണം ആരോപിച്ച് ഏറെക്കാലം യു.എസും സഖ്യകക്ഷികളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2015ല്‍ ഒബാമ ഭരണകൂടമാണ് ഉപരോധം ഭാഗികമായി പിന്‍വലിച്ചത്.

 

After engaging in trade wars with major economic powers like China, US President Donald Trump has now escalated tensions with Iran. I



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  2 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  2 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 days ago