HOME
DETAILS

4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്‌സ്‌പോട്ട് - 14 നഗരങ്ങൾ

  
Laila
February 07 2025 | 03:02 AM

33165 crore cyber frauds in 4 years- Crime Hotspot  14 cities

തിരുന്നാവായ: രാജ്യത്ത് നാല് വർഷത്തിനിടയിൽ 33,165 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസുകൾ. കഴിഞ്ഞ വർഷം 17 ലക്ഷത്തിലധികം കേസുകൾ. വൻ കുതിച്ചുചാട്ടമാണ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. 2021 മുതൽ കുത്തനെ ഉയർന്നിരിക്കുകയാണ് കേസുകൾ. നാല് വർഷത്തിനിടെ 33,165 കോടി രൂപയുടെ വഞ്ചനാകുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി നഗരങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയതായാണ് കേന്ദ്ര വിവര ശേഖരണത്തിലുള്ളത്.

ജാർഖണ്ഡിലെ ദിയോഘർ, രാജസ്ഥാനിലെ ദീഗ്, അൽവാർ, ജയ്പൂർ, ജോധ്പൂർ, ഹരിയാനയിലെ നൂഹ്, ഉത്തർപ്രദേശിലെ മഥുര, ഗൗതം ബുദ്ധനഗർ, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഗുജറാത്തിലെ സൂറത്ത്, ബിഹാറിലെ നളന്ദ, നവാദ, കർണാടകയിലെ ബെംഗളൂരു, കേരളത്തിൽ കോഴിക്കോട് എന്നിവയാണ് ആഭ്യന്തര ഹോട്ട്‌സ്‌പോട്ടുകൾ. 2021ൽ 551 കോടി രൂപയും, 2022ൽ 2306 കോടിയും, 2023ൽ 27,496 കോടിയും സൈബർ കുറ്റവാളികൾ തട്ടിയെടുത്തു. 2021ൽ 1,37,254, 2022ൽ 5,15,083, 2023ൽ 11,31,649, കഴിഞ്ഞ വർഷം 17,10,505 പരാതികൾ ലഭിച്ചതായും നാഷണൽ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം സമാഹരിച്ച കണക്കിൽ വ്യക്തമാക്കുന്നുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടയിൽ, ഇരകൾക്ക് എൻ.സി.ആർ.പി വഴി പരാതി നൽകാവുന്ന സംവിധാനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം. പത്തു ലക്ഷം രൂപയോ കൂടുതലോ നഷ്ടപ്പെട്ടവർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൽ ഒന്നിലധികം ടീമുകൾ  പൊലിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനത്തിലൂടെ എൻ.സി.ആർ.പി പോർട്ടലിൽ ഇ-എഫ്.ഐ.ആറിൻ്റെ ദേശസാൽകൃത സൈബർ പൊലിസ്  സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  9 days ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  9 days ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  9 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  9 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  9 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  9 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  9 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  9 days ago