HOME
DETAILS

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

  
Sudev
July 06 2025 | 06:07 AM

Virat Kohli Praises Shubhman Gill Great Performance Aganist England in Test Cricket

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ നായകൻ ശുഭ്മൻ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഇന്ത്യക്കായി മികച്ച പ്രകടനമാണ് ഗിൽ നടത്തികൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ  161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. 

ഇപ്പോൾ ഗില്ലിന്റെ ഈ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ഗിൽ ചരിത്രം തിരുത്തിയെഴുതുന്നു എന്നാണ് കോഹ്‌ലി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

''നന്നായി കളിച്ചു, സ്റ്റാർ ബോയ്. ചരിത്രം തിരുത്തിയെഴുതുന്നു. ഇവിടെ നിന്നും മുന്നോട്ട് പോവുക. ഇതെല്ലാം നീ അർഹിക്കുന്നു" കോഹ്‌ലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈ തകർപ്പൻ പ്രകനങ്ങൾക്ക് പിന്നാലെ ഒരുപിടി റെക്കോർഡുകളും ഗിൽ സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറിയും 150+ റൺസും നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് ഗിൽ. ഇതിന് പുറമെ  ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഗിൽ മാറി. സുനിൽ ഗവാസ്കറിന്റെ 54 വർഷം പഴക്കമുള്ള റെക്കോർഡാണ് ഗിൽ തകർത്തത്. 1971ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നും ഗവാസ്കർ 344 റൺസാണ് നേടിയിരുന്നത്. ഈ നേട്ടമാണ് ഗിൽ മറികടന്നത്.

ഇതിനെല്ലാം പുറമെ കോഹ്‌ലിക്ക് ശേഷം ടെസ്റ്റിൽ എവേ മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായും ഗിൽ മാറി. 2016ൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായിരിക്കെയാണ് കോഹ്‌ലി ഇരട്ട സെഞ്ച്വറി നേടിയത്. വെസ്റ്റ് ഇൻഡീസിനെതിരെയാണ് വിരാട് ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഗില്ലും ക്യാപ്റ്റനെന്ന നിലയിൽ ഈ റെക്കോർഡ് കൈപ്പിടിയിലാക്കുകയായിരുന്നു.  

അതേസമയം ഇന്ന് വിജയം ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യ അവസാന ദിനത്തിൽ കളത്തിൽ ഇറങ്ങുക. 608 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിലവിൽ  72 റൺസിന്‌ മൂന്ന് വിക്കറ്റുകൾ എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് വിജയിക്കാൻ ഇനി 536 റൺസ് കൂടി ആവശ്യമാണ്. ഏഴ് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് വിജയത്തിലെത്താം.  

Virat Kohli Praises Shubhman Gill Great Performance Aganist England in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  a day ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  a day ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  a day ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  a day ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  a day ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  a day ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  a day ago