HOME
DETAILS

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

  
Salah
July 06 2025 | 06:07 AM

3 children from palakkad nipah negative

പാലക്കാട്: നിപയിൽ കേരളത്തിന് ആശ്വാസം. പാലക്കാട് രോഗലക്ഷണമുള്ള കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവായി. നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. തുടർപരിശോധനക്കായി ഇവരുടെ സാമ്പിൾ പൂനെയിൽ വൈറോളജി ലാബിലേക്ക് അയക്കും. രോഗലക്ഷണമുള്ളതിനാൽ നിലവിൽ കുട്ടികൾ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിൽ തുടരുകയാണ്.

അതേസമയം, നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ യുവതിയെ മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്ക് എത്തിച്ചു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ആകെ 425 പേരാണ് സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള നിപ സമ്പർക്ക പട്ടികയിൽ ഉള്ളവരെല്ലാം ആരോഗ്യപ്രവർത്തകരാണ്.

 

Kerala has received a sign of relief in the ongoing Nipah virus scare, as three children from Palakkad who showed symptoms have tested negative in the initial screening. These children were part of the primary contact list of a Nipah-infected woman, raising serious concern initially. However, the preliminary test results have come back negative.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം

Cricket
  •  9 hours ago
No Image

ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ

International
  •  9 hours ago
No Image

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം

Kerala
  •  10 hours ago
No Image

ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക,  ജാഗ്രത നിര്‍ദേശം

Kerala
  •  10 hours ago
No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  10 hours ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  11 hours ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  11 hours ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  11 hours ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  11 hours ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  11 hours ago