HOME
DETAILS

Qatar Airways Cabin Crew Job: ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാരുടെ ശമ്പളം എത്ര? അവിടെ ജോലി എങ്ങിനെ ലഭിക്കും..; അറിഞ്ഞിരിക്കാം

  
February 07 2025 | 04:02 AM

Jobs in Qatar Airways and procedure of application

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാം സ്ഥാനത്താണ് ദോഹ ആസ്ഥാനമായ ഖത്തര്‍ എയര്‍വേയ്‌സ്. ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി 2024ല്‍ ഉള്‍പ്പെടെ എട്ടുതവണയാണ് ഖത്തര്‍ എയര്‍വേയ്‌സിനെ തേടിയെത്തിയത്. എയര്‍ലൈന്‍ സുരക്ഷ, ഉല്‍പ്പന്ന റേറ്റിംഗ്, വിമാനങ്ങളുടെ പ്രായം, ലാഭക്ഷമത, യാത്രക്കാരുടെ അവലോകനങ്ങള്‍, പുതിയ പരീക്ഷണങ്ങള്‍, പുതിയ എയര്‍ക്രാഫ്റ്റ് ഓര്‍ഡറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് എയര്‍ലൈന്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജഡ്ജിമാരുടെ പാനലാണ് റാങ്കിങ് തയാറാക്കിയത്. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈന്‍സിന്റെ ലാഭം 610 കോടി ഖത്തര്‍ റിയാലാണ്. (ഏതാണ്ട് 1,420 കോടി രൂപ). യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. നാലു കോടി യാത്രക്കാരാണ് 2024ല്‍ ഖത്തര്‍ എയര്‍വേയ്‌സ് ഉപയോഗിച്ചത്. ലോകത്തെ 170 വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ കമ്പനി സര്‍വിസ് നടത്തുന്നത്.

 

Jobs in Qatar Airways
Jobs in Qatar Airways
 

ഖത്തര്‍ എയര്‍വേയ്‌സിലെ കാബിന്‍ ക്രു അംഗങ്ങള്‍

  • സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനായി 120ലധികം രാജ്യങ്ങളില്‍ നിന്നുള്ള 5,000ത്തിലധികം കാബിന്‍ ക്രൂ (എയര്‍ ഹോസ്റ്റസ് അടക്കമുള്ള വിമാനത്തിനുള്ളിലെ ജീവനക്കാര്‍) അംഗങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലിചെയ്യുന്നത്.  ശമ്പളവും വര്‍ക്ക് അറ്റ്‌മോസ്ഫിയറും പരിഗണിക്കുകയാണെങ്കില്‍ വ്യോമജോലി ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മികച്ച എയര്‍ലൈനാണിത്. 

ഖത്തര്‍ എയര്‍വേയ്‌സ് കാബിന്‍ ക്രൂ ശമ്പളം

  • ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ ക്യാബിന്‍ ക്രൂവിന് ഏറ്റവും മാന്യവും ആകര്‍ഷകവുമായ പാക്കേജ് ആണ് നല്‍കുന്നത്. ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്ന എല്ലാ കാബിന്‍ ക്രൂ അംഗങ്ങളും ദോഹ നഗരത്തില്‍ ആയിരിക്കും താമസിക്കുക. അവരുടെ വിസ, ട്രാന്‍സ്ഫര്‍ ചെലവുകള്‍ എന്നിവയെല്ലാം കമ്പനി വഹിക്കും. ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരു കാബിന്‍ ക്രൂവിന് തുടക്കത്തില്‍ തന്നെ 4,000 ദിനാര്‍ (ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് അടുത്ത്) ശമ്പളം ലഭിക്കും. പരിചയത്തിന് അനുസരിച്ച് 16,000 ദിനാര്‍ (ഏകദേശം 3.85 ലക്ഷം രൂപ) വരെ ലഭിച്ചേക്കും. അടിസ്ഥാന ശമ്പളമാണിത്. പുറമെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

കാബിന്‍ ക്രൂവിന് അവര്‍ എത്ര മണിക്കൂര്‍ പറക്കുന്നു എന്നതിനെ ആശ്രയിച്ച് ശമ്പളത്തില്‍ വ്യത്യാസം ഉണ്ടാകും. ഹ്രസ്വ ദൂര വിമാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 2,000 യു.എസ് ഡോളര്‍  (1.7 ലക്ഷം രൂപ) കൂടുതല്‍ വരുമാനം ലഭിക്കുമ്പോള്‍ അള്‍ട്രാലോംഗ് ഹോള്‍ വിമാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിമാസം 5,000 യുഎസ് ഡോളര്‍ (4.2 ലക്ഷം രൂപ) വരെ അധികം പ്രതീക്ഷിക്കാം.

 

Jobs in Qatar Airways
Jobs in Qatar Airways
 


കാബിന്‍ ക്രൂവിനുള്ള ആനുകൂല്യങ്ങള്‍

ഖത്തര്‍ എയര്‍വേയ്‌സിലെ കാബിന്‍ ക്രൂവിന് അടിസ്ഥാന ശമ്പളത്തിനും അവരുടെ പറക്കല്‍ സമയത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനും പുറമെ മറ്റ് ചില ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. അവ താഴെ കൊടുക്കുന്നു.

  • താമസം: ഖത്തര്‍ എയര്‍വേയ്‌സ് അതിന്റെ ക്യാബിന്‍ ക്രൂവിന് അതിന്റെ ഓപ്പറേറ്റിംഗ് നഗരമായ ദോഹയില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച താമസസൗകര്യം നല്‍കുന്നു. അവരുടെ അപ്പാര്‍ട്ടുമെന്റുകളില്‍ വിനോദ സൗകര്യങ്ങളും ഉണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അക്കമഡേഷന്‍ ഉള്ളത്.
  • ഇന്‍ഷുറന്‍സ്: കാബിന്‍ ക്രൂവിന് അവരുടെ കരാറുകളുടെ കാലയളവിലേക്ക് അന്താരാഷ്ട്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ നല്‍കുന്നു. ദോഹയിലോ മറ്റെവിടെയെങ്കിലുമോ യാത്രകളില്‍ അപകടങ്ങളോ രോഗങ്ങളോ ഉണ്ടായാല്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് പൂര്‍ണ്ണ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വിദേശത്ത് ചികിത്സ ഉറപ്പാക്കുന്നു.
  • യാത്ര: ഡ്യൂട്ടി സമയത്ത് ഖത്തര്‍ ക്രൂവിന് കമ്പനി യാത്രാ സൗകര്യം നല്‍കുന്നു. അവരുടെ താമസസ്ഥലത്ത് നിന്ന് ദോഹയിലെ വിമാനത്താവളത്തിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസുകള്‍ ഉണ്ട്. 
  • ഡിസ്‌കൗണ്ട്: കാബിന്‍ ക്രൂവിന് വര്‍ഷം മുഴുവനും ഡിസ്‌കൗണ്ട് ഫ്‌ലൈറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. അവര്‍ക്ക് അവരുടെ വീട്ടിലേക്ക് വര്‍ഷത്തിലൊരിക്കല്‍ റൗണ്ട് ട്രിപ്പ് ഫുള്‍ ഫ്രീയാണ്. ഇതിന് പുറമെയാണ് ഓരോ യാത്രകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.


ഖത്തര്‍ എയര്‍വെയ്‌സില്‍ കാബിന്‍ ക്രൂ ആകണോ?

ഇത്രയും ഗ്ലാമര്‍ കമ്പനിയില്‍ ഒരുജോലിയെന്നത് ഏതൊരു ഉദ്യോഗാര്‍ഥിയുടെയും സ്വപ്‌നമായിരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥിക്ക് ഖത്തര്‍ എയര്‍വേയ്‌സിലെ കാബിന്‍ ക്രൂ അംഗമാകാന്‍ രണ്ട് വ്യത്യസ്ത രീതികളില്‍ അപേക്ഷിക്കാം.

  • 1- ഓണ്‍ലൈന്‍: ഖത്തര്‍ എയര്‍വേയ്‌സിലെ ഒഴിവുകള്‍ അതിന്റെ കരിയര്‍ പേജില്‍ പരസ്യപ്പെടുത്തുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് പ്രസക്തമായ ജോലി സമര്‍പ്പിക്കാനും നിയമന പ്രക്രിയയിലെ ഘട്ടങ്ങളെക്കുറിച്ചു അറിയാം കഴിയം.
    ഇതാണ് ലിങ്ക്:  https://aa115.taleo.net/careersection/qa_external_cs/jobsearch.ftl?lang=en
  • 2- വാക്ക്ഇന്‍സ്: ലോകമെമ്പാടുമുള്ള നഗരങ്ങളിലെ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേക തീയതിയിലോ സമയത്തോ നിയമന ഉദ്യോഗസ്ഥര്‍ക്കുള്ള നേരിട്ടുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂകളും നടത്താറുണ്ട്. അതു സംബന്ധിച്ച അറിയിപ്പും മുകളിലെ ലിങ്കില്‍ നല്‍കാറുണ്ട്.

ഈ വര്‍ഷം ബെല്‍ഗ്രേഡ് (സെര്‍ബിയ), ലുബ്ലിയാന (സ്ലൊവേനിയ), പ്രാഗ് (ചെക്ക് റിപ്പബ്ലിക്), ബുഡാപെസ്റ്റ് (ഹംഗറി), ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മ്മനി), ബുക്കാറെസ്റ്റ് (റൊമാനിയ), ബ്രാറ്റിസ്ലാവ (സ്ലൊവാക്യ), വാര്‍സോ (പോളണ്ട്), ടോക്കിയോ (ജപ്പാന്‍) എന്നിവിടങ്ങളില്‍ ഖത്തര്‍ വാക്ക്ഇന്‍ റിക്രൂട്ട്‌മെന്റ് സെഷനുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മിക്ക വര്‍ഷവും ഇന്ത്യയിലെ നഗരങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഇന്റര്‍വ്യൂ സംഘടിപ്പിക്കാറുണ്ട്. ചെന്നൈയില്‍ ആണ് ഇപ്പോള്‍ ഒഴിവുള്ളത്. അതിന്റെ വിശദാംശങ്ങളും ലിങ്കില്‍ ഉണ്ട്.


കാബിന്‍ ക്രൂ ആകാനുള്ള യോഗ്യതകള്‍

  • * കുറഞ്ഞ പ്രായം 21
    * കുറഞ്ഞത് 212 സെന്റീമീറ്റര്‍ കൈ നീളം
    * ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്
    * ഇംഗ്ലീഷില്‍ പ്രാവീണ്യം (എഴുത്തും സംസാരവും)
    * ഉദ്യോഗാര്‍ഥി നല്ല സ്മാര്‍ട്ട് ആയിരിക്കണം
    * സേവനത്തോടുള്ള അഭിനിവേശവും ഒരു മള്‍ട്ടി കള്‍ച്ചറല്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള കഴിവും
    * മികച്ച ആരോഗ്യവും ശാരീരികക്ഷമതയും
    * സ്വന്തം രാജ്യത്തിന് പുറത്ത് ജോലിചെയ്യാനും താമസിക്കാനുമുള്ള സന്നദ്ധത


Jobs in Qatar Airways and procedure of application



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago