HOME
DETAILS

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു

  
February 07, 2025 | 12:35 PM

A case has been registered by the police in the case of the death of a three-year-old boy who fell down the drain at the Nedumbassery airport

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കഫറ്റീരിയയ്ക്കു സമീപം തുറന്നുകിടന്ന ഓടയില്‍ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ നെടുമ്പാശേരി പൊലിസ് കേസെടുത്തു. സംഭവത്തിൽ പൊലിസ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. കുട്ടിയെ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജയ്പുരില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയില്‍ വീണതായി കണ്ടെത്തിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ  സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയില്‍ വീണതായി കണ്ടത്. 

10 മിനിറ്റോളം കുട്ടി കുഴിയിൽ കിടന്നതിന് ശേഷമാണ് അപകട വിവരം രക്ഷിതാക്കൾ അറിഞ്ഞത്. കുട്ടിയെ കാണാതായതിന് പിന്നാലെ നിലവിളിച്ച് ബന്ധുക്കൾ പൊലിസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  5 days ago
No Image

കെ.ഐ.സി മെഗാ സർഗലയം ഇന്നും നാളെയും

Kuwait
  •  5 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  5 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  5 days ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  5 days ago
No Image

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago
No Image

പിണറായിയിലെ സ്‌ഫോടനം: ബോംബല്ലെന്ന് എഫ്.ഐ.ആര്‍; പൊട്ടിത്തെറിച്ചത് ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമെന്ന് ഇ.പി ജയരാജന്‍

Kerala
  •  5 days ago
No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  5 days ago