HOME
DETAILS

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

  
Ajay
February 07 2025 | 19:02 PM

A government official locked his house and drowned after throwing out his 5-year-old twins and his wife in Vizhinjam

വിഴിഞ്ഞം:തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് ഭർത്താവിന്‍റെ ക്രൂരത. ഭാര്യയേും മക്കളേയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ മുങ്ങുകയായിരുന്നു. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ  യുവതിയും കുട്ടികളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതിയോടും കുട്ടികളോടും ഭർത്താവ് കൊടും ക്രൂരത കാണിച്ചത്. മരുന്നും ഭക്ഷണവുമില്ലാതെ അവശനിലയിലായിരുന്നു യുവതിയും മക്കളും. ഒടുവിൽ  വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നും യുവതി പറഞ്ഞു. 

ഈ ഓർഡറിൻ്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി മുങ്ങിയത്. വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്.നിലവിൽ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ തുടരുകയാണ് അമ്മയും മക്കളും. സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്തതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  6 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago