
'പണത്തിനു മുന്നില്‍ കെജ് രിവാള്‍ മതിമറന്നു; തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ല'; വിമര്‍ശിച്ച് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: എ.എ.പി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഹസാരെ. കെജ്രിവാള്‍ തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ലെന്നും പണവും മദ്യവും കണ്ട് മതിമറന്നെന്നും ഹസാരെ വിമര്‍ശിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമര്‍ശനം.
'ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ എന്നിവ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ഉണ്ടായിരിക്കണം. ഈ ഗുണങ്ങള്‍ വോട്ടര്‍മാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസം വളര്‍ത്തുന്നു. ഇക്കാര്യം ഞാന്‍ പലതവണ കെജ് രിവാളിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല, അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി' അണ്ണാ ഹസാരെ പറഞ്ഞു.
വോട്ടെടുപ്പിന് മുന്നോടിയായി, സത്യസന്ധതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന് അണ്ണാ ഹസാരെ ഡല്‍ഹി വോട്ടര്‍മാരോട് പറഞ്ഞിരുന്നു. - ശുദ്ധമായ സ്വഭാവമുള്ളവര്‍, രാജ്യത്തിനായി ത്യാഗം ചെയ്യാന്‍ കഴിയുന്നവര്‍ക്കായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കാലിടറുന്ന കാഴ്ച്ചയാണ് കാണുന്നത്. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലേക്ക് വരികയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടേ മുന്നേറ്റം. 70 അംഗ നിയമസഭയില 40ലേറെ സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 30ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് എ.എ.പി ലീഡ് ചെയ്യുന്നത്. അതേസമയം, കോണ്‍ഗ്രസ് ചിത്രത്തില്‍ തന്നെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ അല്‍ ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നു; ഏപ്രില്‍ മുതല്‍ പുതിയ പേരില്‍
uae
• 6 days ago
രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ
Cricket
• 6 days ago
സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്
National
• 6 days ago
രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും മരണം
Kerala
• 6 days ago
സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 6 days ago
'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി
National
• 6 days ago
അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്
Football
• 6 days ago
ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ
Cricket
• 6 days ago
' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്
International
• 6 days ago
അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്
Cricket
• 6 days ago
ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ഗുജറാത്തിലും ബന്ധുക്കൾ
National
• 7 days ago
വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
Kerala
• 7 days ago
ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം
Business
• 7 days ago
യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം
uae
• 7 days ago
പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും
Kuwait
• 7 days ago
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു
International
• 7 days ago
മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
Kerala
• 7 days ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• 7 days ago
ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ
Kerala
• 7 days ago
ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ
Saudi-arabia
• 7 days ago
സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?
International
• 7 days ago