HOME
DETAILS

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

  
February 08, 2025 | 11:15 AM

vishnuja-death-health-department-takes-action-against-husband-prabin

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു പ്രഭിന്‍. കോടതി റിമാന്‍ഡ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.

വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.പിന്നാലെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് വിഷ്ണുജയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാരുടെ പരാതി.സ്ത്രീധനം കുറഞ്ഞു പോയെന്നും, ജോലി ഇല്ലെന്നും പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. 

പ്രഭിന് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്നും ഇത് ചോദ്യം ചെയ്തത്തോടെയാണ് മകള്‍ക്കെതിരെ ഉപദ്രവം തുടങ്ങിയതെന്നും വിഷ്ണുജയുടെ അച്ഛന്‍ പറഞ്ഞു. പ്രഭിന്റെ കുടുംബത്തിന്റെ അറിവോടെയായിരുന്നു പീഡനമെന്നും അച്ഛന്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച പ്രഭിന്റെ കുടുംബം, സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും വിഷ്ണുജയെ ശാരീരികമായി ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പറഞ്ഞു.അതേസമയം, പ്രഭിനും വിഷ്ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നത് അറിയാമായിരുന്നുവെന്ന് കുടുംബം സമ്മതിക്കുന്നു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്ത് ഒന്നാമൻ; ലോകകപ്പ് ഇതിഹാസം തിരുത്തി ദെഷാംപ്‌സ്

Football
  •  7 days ago
No Image

തലച്ചോറും ഹൃദയവും ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ കാണാനില്ല, ശരീരമാകെ നിരവധി തുന്നലുകൾ; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

National
  •  7 days ago
No Image

യുഎഇയിൽ കൊടുംചൂടിന്റെ കാലം; ജൂലൈ 3 മുതൽ താപനില 50 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

uae
  •  7 days ago
No Image

അവയവക്കടത്ത്, വ്യാജരേഖ കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

എ.ഐയുടെ സഹായത്തോടെ മാവിന്‍കൃഷിയില്‍ വന്‍ മുന്നേറ്റം; സഊദി ഫാമില്‍ പൂക്കളുടെ രൂപീകരണം 98 ശതമാനത്തിലെത്തി

Saudi-arabia
  •  7 days ago
No Image

ഇതിഹാസത്തിനൊപ്പം ഒരു കൗമാരക്കാരൻ! ലോകകപ്പ് വേദിയിൽ പെലെയുടെ റെക്കോർഡിലേക്ക് പന്തുതട്ടി മെക്സിക്കോയുടെ മോറ

Football
  •  7 days ago
No Image

ഇന്ന് മുതല്‍ കൗണ്ട്ഡൗണ്‍, 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ധനബില്‍ പാസാക്കി നിയമസഭ പിരിഞ്ഞു

Kerala
  •  7 days ago
No Image

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാന്‍ ആക്രമണം അപലപിച്ച് സഊദി മന്ത്രിസഭ; മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആഹ്വാനം

Saudi-arabia
  •  7 days ago
No Image

ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!

Football
  •  7 days ago
No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

National
  •  7 days ago