HOME
DETAILS

താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

  
February 08 2025 | 14:02 PM

Kuwait Reveals 65000 Vacant Apartments Amid Housing Crisis

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലുമായി ആകെയുള്ള 356,648 അപ്പാർട്ടുമെന്‍റുകളിൽ  65,000 അപ്പാർട്ടുമെന്‍റുകൾ ഒഴിഞ്ഞുകിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ കണക്കുകൾ.

രണ്ട് വർഷത്തിനിടെ അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ ഏകദേശം 26.4% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 അവസാനം വരെ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണം രാജ്യത്തെ മൊത്തം 356,648 അപ്പാർട്ടുമെന്റുകളിൽ ഏകദേശം 65,000 അപ്പാർട്ടുമെന്റുകളിൽ എത്തിയിട്ടുണ്ട്, 2022 അവസാനത്തിൽ ഇത് 88,220 അപ്പാർട്ടുമെന്റുകളായിരുന്നു. പ്രവാസികൾക്കായി സന്ദർശക വിസ ആരംഭിച്ചതിനു ശേഷം അപ്പാർട്മെന്റ് റിയൽ എസ്റ്റേറ്റ് വ്യാപാര പ്രവർത്തനങ്ങളിലെ വർദ്ധനവിന്റെ സൂചനയാണിത്.

സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഹവല്ലി ഗവർണറേറ്റാണ് ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. 28,133 അപ്പാർട്ടുമെന്റുകൾ ഹവല്ലി ഗവർണറേറ്റിൽ ഒഴിഞ്ഞു കിടക്കുമ്പോൾ, 19,746 അപ്പാർട്ടുമെന്റുകളുമായി അഹമ്മദി തൊട്ടുപിന്നിലുണ്ട്. പിന്നാലെ 8,798 അപ്പാർട്ടുമെന്റുകളുമായി ഫർവാനിയും, 4,698 അപ്പാർട്ടുമെന്റുകളുമായി മുബാറക് അൽ-കബീർ ഗവർണറേറ്റും, 2,986 അപ്പാർട്ടുമെന്റുകളുമായി ക്യാപിറ്റൽ ഗവർണറേറ്റും, 611 അപ്പാർട്ടുമെന്റുകളുമായി ജഹ്‌റ അവസാന സ്ഥാനത്തുമുണ്ട്.

Kuwait's latest statistics show a staggering 65,000 apartments lying vacant, highlighting the country's ongoing housing crisis and mismatch between supply and demand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  13 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  13 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago